എ​ൺ​പ​ത്തി​യേ​ഴാം വ​യ​സി​ൽ  പു​സ്ത​കം ര​ചി​ച്ച് ഗോ​പാ​ല​ൻ മാ​സ്റ്റ​ർ

കൂ​ത്തു​പ​റ​മ്പ്: പി​ന്നി​ട്ട വ​ഴി​ക​ളി​ലൂ​ടെ​യു​ള്ള എ​ൺ​പ​ത്തി​യേ​ഴ് വ​ർ​ഷ​ത്തെ സ​ഞ്ചാ​ര​ത്തെ ഓ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് ഞാ​ൻ പി​ന്നി​ട്ട വ​ഴി​ക​ൾ എ​ന്ന പു​സ്ത​ക​ത്തി​ലൂ​ടെ കോ​ട്ട​യം ത​ള്ളോ​ട്ടെ ഇ.​ഗോ​പാ​ല​ൻ മാ​സ്റ്റ​ർ. നാ​ദാ​പു​ര​ത്തി​ന​ടു​ത്ത് പാ​തി​രി​പ്പ​റ്റ​യി​ലെ ചീ​ക്കോ​ത്ത് എം​എ​ൽ​പി സ്കൂ​ളി​ൽ 34 വ​ർ​ഷം മു​ഖ്യാ​ധ്യാ​പ​ക​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം. അ​ധ്യാ​പ​ക​ന്‍റെ ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റു​ന്ന​തോ​ടൊ​പ്പം നാ​ടി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നേ​തൃ​ത്വ​പ​ര​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി വി​ജ​യം കൈ​വ​രി​ക്കാ​ൻ ഇ​ദ്ദേ​ഹ​ത്തി​നാ​യി.1997 വ​രെ​യു​ള്ള മീ​ത്ത​ൽ വ​യ​ൽ ഗ്രാ​മ​ത്തി​ന്റെ വി​ക​സ​ന പു​രോ​ഗ​തി​യി​ലെ​ല്ലാം ഇ​ദ്ദേ​ഹ​ത്തി​ന്റെ കൈ​യൊ​പ്പ് പ​തി​ഞ്ഞു.

ജീ​വി​ത​യാ​ത്ര​യെ കു​റി​ച്ച് എ​ഴു​തു​ക ഗോ​പാ​ല​ൻ മാ​സ്റ്റ​ർ​ക്ക് പ്ര​യാ​സ​മാ​യി​രു​ന്നു. ഓ​ർ​മ​ക​ൾ മ​ന​സി​ൽ മാ​യാ​തെ കി​ട​ക്കു​ന്ന​തു കൊ​ണ്ടും പി​ന്നി​ട്ട പാ​ത​ക​ൾ മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത​തു കൊ​ണ്ടു​മാ​ണ് എ​ൺ​പ​ത്തി​യേ​ഴാം വ​യ​സി​ൽ പു​സ്ത​കം എ​ഴു​താ​ൻ ത​യാ​റാ​യ​തെ​ന്നാ​ണ് ഇ​ദ്ദേ​ഹം പു​സ്ത​ക​ത്തി​ന്‍റെ ആ​മു​ഖ​ത്തി​ൽ ത​ന്നെ പ​റ​യു​ന്ന​ത്. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും 34 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ക ജീ​വി​ത അ​നു​ഭ​വ​ങ്ങ​ളു​മാ​ണ് പു​സ്ത​ക​ത്തി​ലെ പ​രാ​മ​ർ​ശം.

റി​ട്ട​യ​ർ ചെ​യ്യു​ന്ന കാ​ല​യ​ള​വി​നു​ള്ളി​ൽ പാ​തി​രി​പ്പ​റ്റ​യി​ൽ വൈ​ദ്യു​തി എ​ത്തി​ച്ച​തു മു​ത​ൽ മീ​ത്ത​ൽ വ​യ​ലി​ൽ റോ​ഡു​ക​ൾ ഉ​ണ്ടാ​ക്കി​യ​തും ക​ക്ക​ട്ട്, വ​ട്ടോ​ളി തു​ട​ങ്ങി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ജീ​പ്പ് ,ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച​തും റേ​ഷ​ൻ ഷാ​പ്പ് സ്ഥാ​പി​ക്കാ​നാ​യ​തും തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​പ​ന്തി​യി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നാ​യെ​ന്നും ഇ​ദ്ദേ​ഹം പു​സ്ത​ക​ത്തി​ൽ അ​ക്ക​മി​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വി​ര​മി​ച്ച​തി​നു ശേ​ഷം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ശാ​ന്ത​യാ​യി​രു​ന്നു സ്കൂ​ളി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യി ചു​മ​ത​ല​യേ​റ്റ​ത്.​ഇ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും താ​ങ്ങും ത​ണ​ലു​മാ​യി ഇ​വ​രും നി​ല​കൊ​ണ്ടു.

വി​ര​മി​ച്ച് ത​ള്ളോ​ട് താ​മ​സം മാ​റി​യ ശേ​ഷം കോ​ട്ട​യം ചി​റ ന​വീ​ക​ര​ണം, ത​ള്ളോ​ട് മൂ​ന്നാം പാ​ലം, മാ​തു​ക്കാ​വ് – ഗോ​പാ​ല​ൻ മാ​സ്റ്റ​ർ റോ​ഡ് എ​ന്നി​വ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കു​മൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​നാ​യ​തി​ന്റെ സ​ന്തോ​ഷ​വും ഇ​ദ്ദേ​ഹം പു​സ്ത​ക​ത്തി​ൽ പ​ങ്കു വെ​ക്കു​ന്നു. ഇ​ദ്ദേ​ഹ​ത്തെ കു​റി​ച്ച് മ​ക്ക​ൾ​ക്കും പേ​ര​മ​ക്ക​ൾ​ക്കും പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് അ​വ​സാ​ന​ത്തെ 14 പേ​ജു​ക​ളി​ലാ​യി ഉ​ള്ള​ത്.​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30 ന് ​കൂ​ത്തു​പ​റ​മ്പ് വി​ൻ​ഡേ​ജ് റ​സി​ഡ​ൻ​സി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ച​ല​ചി​ത്ര സം​വി​ധാ​യ​ക​ൻ ടി.​ദീ​പേ​ഷ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യും. ക​ലാ​മ​ണ്ഡ​ലം മ​ഹേ​ന്ദ്ര​ൻ ഏ​റ്റു​വാ​ങ്ങും.

Related posts