ഫിറ്റ്നസിന് വളരെയേറെ ശ്രദ്ധ കൊടുക്കുന്ന താരമാണ് ഉണ്ണി മുകുന്ദൻ. ബലിഷ്ഠമായ ശരീരം കാത്തു സൂക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ല. താനിതുവരെ സിനിമയ്ക്കുവേണ്ടി മസിൽ ഉണ്ടാക്കിയിട്ടില്ലെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. ഇപ്പോൾ തീയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉണ്ണി മുകുന്ദന് തുണയായതും ഈ ഫിറ്റ്നസ് തന്നെ.
എന്നാൽ ഇപ്പോൾ ഈ മസിലൊക്കെ ഉപേക്ഷിക്കേണ്ടി വന്ന വിഷമത്തിലാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന മേൽപ്പടിയാൻ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് ഇത്രയ്ക്ക് മസിലൊന്നും ആവശ്യമില്ലത്രേ.
ഈ കഥാപാത്രത്തിനുവേണ്ടി മസിലൊക്കെ ഉപേക്ഷിക്കാൻ തയാറെടുക്കുകയാണ് ഉണ്ണി മുകുന്ദൻ. രണ്ടു വർഷത്തെ കഠിനാധ്വാനം കൊണ്ട് സൃഷ്ടിച്ചെടുത്തതാണ് ഈ മസിലുകൾ. ഇപ്പോൾ വയറൊക്കെ വന്നു എന്നാണ് ഉണ്ണി പറയുന്നത്.എന്തായാലും കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി തന്റെ ഇഷ്ടങ്ങൾ വേണ്ടെന്നു വയ്ക്കുകയാണ് ഉണ്ണി.