ഒരു കൊച്ചു ബാലനാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ താരമാകുന്നത്. അമ്മയോടുള്ള ഇവന്റെ സ്നേഹത്തിനു മുമ്പില്‍ ലോകം ശിരസ്സ് കുനിയ്ക്കുകയാണ്. ചൈനയില്‍ നടന്ന ഒരു അപകടത്തിന്റെ വിഡിയോയിലൂടെയാണ് ബാലന് താരമായത്. അമ്മയുടെ കൂടെ സീബ്രലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്നു നാലുവയസുപ്രായം വരുന്ന ഈ കുട്ടി.
പെട്ടെന്നെത്തിയ ഒരു കാര്‍ അമ്മയെയും അവനെയും തട്ടിയിടുകയായിരുന്നു. നിലത്തു വീണ അമ്മയെ പിടിച്ചെഴുന്നേല്‍പ്പിച്ച ബാലന്റെ പിന്നീടുള്ള പ്രവര്‍ത്തിയാണ് ഏവരെയും ഞെട്ടിച്ചത്. അമ്മയ്ക്ക് കുഴപ്പങ്ങളൊന്നുമില്ല എന്നു കണ്ട് ആശ്വാസമായതോടെ തങ്ങളെ ഇടിച്ചിട്ട കാറിനെ ചവിട്ടുകയും ഡ്രൈവറെ ശകാരിക്കുകയും ചെയ്തു അവന്.
തന്റെ അമ്മയെ ഇടിച്ച വാഹനത്തോട് അവന് അറിയാവുന്ന രീതിയിലൊക്കെ ആ ദേഷ്യം അവന് പ്രകടമാക്കി. കാറിന്റെ ഡ്രൈവര്‍ പുറത്തിറങ്ങി അവനെ ആശ്വസിപ്പിക്കുകയും അതേ കാറില്‍ തന്നെ അവരെ കയറ്റി കൊണ്ടുപോവുകയും ചെയ്തു. അപകടത്തില്‍ ഇവരുവര്‍ക്കും കാര്യമായ പരുക്കുകളില്ല. ഈ വിഡീയോ പുറത്തുവന്നതോടെ ഇങ്ങനെയാെരു മകനെ കിട്ടിയ അമ്മയെ പുകഴ്ത്തുകയാണ് ലോകം. എന്തായാലും വീഡിയോ വന്‍ തരംഗമാവുകയും ചെയ്തു.