ഡിവൈഡറുകളിൽ പരസ്യബോർഡുകൾ; വാഹന യാത്രക്കാരുടെ കാഴ്ചമറയ്ക്കുന്ന പരസ്യങ്ങൾക്ക്  പിന്നിൽ വൻ സാമ്പത്തിക ഇടപാടുകൾ; മാറ്റണമെന്നാവശ്യപ്പെട്ട പോലീസിന് കിട്ടിയ മറുപടിയിങ്ങനെ…

കോ​ട്ട​യം: റോ​ഡി​ലെ ഡി​വൈ​ഡ​റു​ക​ളി​ൽ പ​ര​സ്യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു പി​ന്നി​ൽ വ​ൻ​സാ​ന്പ​ത്തി​ക ഇ​ട​പാ​ടെ​ന്ന് ആ​രോ​പ​ണം. കോ​ട്ട​യം ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡി​ലെ ന​ടു​ക്കും വ​ശ​ങ്ങ​ളി​ലും വ​ലി​യ ബോ​ർ​ഡു​ക​ൾ ഉ​യ​രു​ന്ന​തി​നു പി​ന്നി​ൽ പ​ര​സ്യ താ​ൽ​പ​ര്യ​ക്കാ​രു​ടെ ഇ​ട​പെ​ട​ലെ​ന്ന് ആ​രോ​പ​ണം ശ​ക്ത​മാ​ണ്. ആ​വ​ശ്യ​ത്തി​നും അ​നാ​വ​ശ്യ​ത്തി​നും മി​ക്ക​സ്ഥ​ല​ങ്ങ​ളി​ലും ഇ​പ്പോ​ൾ വ​ലി​യ ബോ​ർ​ഡു​ക​ൾ ഉ​യ​രു​ക​യാ​ണ്. വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ബോ​ർ​ഡു​ക​ൾ കാ​ഴ്ച മ​റ​യ്ക്കു​ന്ന​താ​ണെ​ന്ന പോ​ലീ​സ് നി​ർ​ദേ​ശം മ​റി​ക​ട​ന്നാ​ണു പ​ല​സ്ഥ​ല​ങ്ങ​ളി​ലും ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭ​യി​ലെ ഏ​താ​നും അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.ക​ഞ്ഞി​ക്കു​ഴി​യി​ലെ ട്രാ​ഫി​ക് ഐ​ല​ന്‌ഡിനോ​ടു ചേ​ർ​ന്നു റോ​ഡി​ലെ ഡി​വൈ​ഡ​റു​ക​ൾ​ക്കി​ട​യി​ൽ പ​ര​സ്യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തു വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ഐ​ല​ൻഡി​നോട് ചേ​ർ​ന്നു കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ൽ ഡി​വൈ​ഡ​റു​ക​ൾ​ക്കി​ട​യി​ൽ വ​ലി​പ്പം​കൂ​ടി​യ പ​ര​സ്യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്.

ഇ​തു​മൂ​ലം കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്കു ട്രാ​ഫി​ക് ഐ​ല​ൻഡിൽ ഡ്യൂ​ട്ടി ചെ​യ്യു​ന്ന പോ​ലീ​സു​കാ​ര​ൻ ന​ല്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ കാ​ണാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. കോ​ട്ട​യം, മ​ണ​ർ​കാ​ട്, പു​തു​പ്പ​ള്ളി, ദേ​വ​ലോ​കം, ഇ​റ​ഞ്ഞാ​ൽ എ​ന്നീ റോ​ഡു​ക​ളി​ൽ​നി​ന്നും വാ​ഹ​ന​ങ്ങ​ൾ ട്രാ​ഫി​ക് ഐ​ല​ന്‍ഡിലേ​ക്ക് എ​ത്തു​ന്ന​തി​നാ​ൽ മി​ക്ക​പ്പോ​ഴും വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

അ​പ​ക​ട​സാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടി പ​ര​സ്യ ബോ​ർ​ഡു​ക​ൾ നീ​ക്കാ​ൻ ട്രാ​ഫി​ക് പോ​ലീ​സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മു​നി​സി​പ്പാ​ലി​റ്റി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് പ​ര​സ്യ ബോ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന മ​റു​പ​ടി​യാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച​ത്. കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നു​മെ​ത്തു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ട്രാ​ഫി​ക് പോ​ലീ​സി​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ​ര​സ്യ ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കോ​ട്ട​യം ന​ഗ​ര​സ​ഭ​യ്ക്കു ക​ത്ത് ന​ല്കി​യെ​ന്നു ട്രാ​ഫി​ക് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts