ഡ്രൈ​വിം​ഗ് കു​ട്ടി​ക്ക​ളി​യാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ; അമിതവേഗത്തിലുള്ള പരക്കംപാച്ചിലിൽ പേടിച്ച് കാൽനടക്കാരും മറ്റ് വാഹനങ്ങളും;കുട്ടികളുടെ കുട്ടിക്കളിക്ക്  വീട്ടുകാരുടെ പിന്തുണയെന്ന് പോലീസുകാർ


ക​ടു​ത്തു​രു​ത്തി: ഡ്രൈ​വിം​ഗ് കു​ട്ടി​ക്ക​ളി​യാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ. ലൈ​സ​ൻ​സ് എ​ടു​ക്കാ​ൻ പോ​ലും പ്രാ​യ​മാ​കു​ന്ന​തി​നു മു​ന്പേ വാ​ഹ​ന​ങ്ങ​ളി​ൽ പ​റ​ക്കു​ന്ന കൗ​മാ​ര​ക്കാ​ർ നി​ര​ത്തു​ക​ളി​ൽ പ​തി​വു കാ​ഴ്ച്ച​യാ​യി മാ​റി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തു അ​പ​ക​ട​സാ​ധ്യ​ത പ​ല​മ​ട​ങ്ങ് അ​ധി​ക​മാ​ണെ​ന്നു പോ​ലീ​സും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലാ​ണു കൗ​മാ​ര​ക്കാ​രു​ടെ ക​റ​ക്കം കൂ​ടു​ത​ലെ​ങ്കി​ലും കാ​റു​ക​ളി​ലും ഡ്രൈ​വിം​ഗ് സീ​റ്റി​ൽ കു​ട്ടി​ക​ളെ കാ​ണാം.

ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണു കൊ​ച്ചു കു​ട്ടി​ക​ളു​ടെ ഈ ​ഡ്രൈ​വിം​ഗ് എ​ന്ന​തു മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഞെ​ട്ടി​ക്കു​ന്നു. അ​ടു​ത്തി​ടെ ക​ടു​ത്തു​രു​ത്തി​ക്ക് സ​മീ​പം പോ​ക്ക​റ്റ് റോ​ഡി​ൽ​നി​ന്നു മെ​യി​ൻ റോ​ഡി​ലേ​ക്കു പാ​ഞ്ഞു​വ​ന്ന കാ​ർ ഒ​രു ബ​സി​ലെ മു​ഴു​വ​ൻ യാ​ത്ര​ക്കാ​രെ​യും വി​റ​പ്പി​ച്ചു. ബ​സ് വ​രു​ന്ന​തു ശ്ര​ദ്ധി​ക്കാ​തെ കാ​ർ റോ​ഡി​ലേ​ക്കു ക​യ​റി വ​രി​ക​യാ​യി​രു​ന്നു. ബ​സ് ഡ്രൈ​വ​ർ പെ​ട്ടെ​ന്നു ബ്രേ​ക്ക് ച​വി​ട്ടി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

കാ​ർ ഡ്രൈ​വ​റെ വി​ര​ട്ടാ​മെ​ന്നു ക​രു​തി കാ​റി​ന​ടു​ത്തേ​ക്ക് ചെ​ന്ന നാ​ട്ടു​കാ​ർ ക​ണ്ട​തു ഡ്രൈ​വിം​ഗ് സീ​റ്റി​ലി​രി​ക്കു​ന്ന കു​ട്ടി​യെ​യാ​ണ്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ മ​ക​ന് പി​താ​വ് ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ത്ത​രം കാ​ഴ്ച്ച​ക​ൾ ഇ​പ്പോ​ൾ സാ​ധാ​ര​ണ​മാ​യിക്ക​ഴി​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ കു​ട്ടി​ക​ളു​ടെ ഡ്രൈ​വിം​ഗ് പ​ല​പ്പോ​ഴും മ​റ്റു വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ പി​ന്നി​ൽ ര​ണ്ടും മൂ​ന്നും പേ​രെ വ​രെ ക​യ​റ്റി​യാ​ണ് ഹെ​ൽ​മ​റ്റു പോ​ലു​മി​ല്ലാ​തെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ച്ചി​ൽ. ഇ​ത്ത​ര​ക്കാ​ർ വ​രു​ത്തി​വ​യ്ക്കു​ന്ന അ​പ​ക​ട​ങ്ങ​ളും ചെ​റു​ത​ല്ല. സ്കൂ​ൾ യൂ​ണി​ഫോ​മി​ൽ വ​രെ വി​ദ്യാ​ർ​ഥി​ക​ൾ ഇ​രു​ച​ക്ര വാ​ഹ​ന​മോ​ടി​ച്ചു പോ​കു​ന്ന​തു ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ പ്ര​ധാ​ന കാ​ഴ്ച്ച​ക​ളി​ലൊ​ന്നാ​യി മാ​റി​ക്ക​ഴി​ഞ്ഞു. നാ​ട്ടു​കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും അ​ലോ​സ​ര​മു​ണ്ടാ​ക്കും വി​ധം ബീ​ക​ര ശ​ബ്ധ​മു​ണ്ടാ​ക്കി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മ​ര​ണ​പാ​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

പ​ല​പ്പോ​ഴും ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ ശ​ബ്ദം കേ​ട്ട് ഓ​ടി മാ​റി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പെ​ടെ​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ര​ക്ഷ​പെ​ടു​ന്ന​ത്. മു​ന്പ് പോ​ക്ക​റ്റ് റോ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ വാ​ഹ​ന​മോ​ടി​ക്ക​ലെ​ങ്കി​ൽ ഇ​ന്നു പ്ര​ധാ​ന പാ​ത​ക​ൾ വ​രെ ഇ​ക്കൂ​ട്ട​ർ ക​യ്യ​ട​ക്കിക്കഴി​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ പി​ടി​യി​ലാ​യാ​ൽ ര​ക്ഷി​താ​ക്ക​ളെ വി​ളി​പ്പി​ച്ചു വേ​ണ്ട നി​ർ​ദേ​ശം ന​ൽ​കു​ക​യും വ​ൻ​തു​ക പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്യാ​റു​ണ്ടെ​ന്നു മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ളും മ​റ്റും സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടെ​ങ്കി​ലും ര​ക്ഷി​താ​ക്ക​ളു​ടെ സ​ഹ​ക​ര​ണം കൂ​ടി​യു​ണ്ടെ​ങ്കി​ലേ ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Related posts