തൃശൂർ: ഡിഎൻഎ പരിശോധന സ്ത്രീത്വത്തെ അപമാനിക്കലാണെന്നു വനിതാ കമ്മീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ. ടൗണ്‍ഹാളിൽ നടന്ന മെഗാ അദാലത്തിൽ ഒരു കേസിലെ ഡിഎൻഎ റിപ്പോർട്ട് പരിശോധിച്ച് കേസ് തീർപ്പാക്കിയതിനു പിന്നാലെയായിരുന്നു ചെയർപേഴ്സന്റെ പരാമർശം.
കമ്മീഷൻ രണ്ടു വർഷത്തിനിടെ അഞ്ചോളം ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിട്ടതിൽ എല്ലാത്തിലും ഫലം സ്ത്രീക്കു അനുകൂലമായിരുന്നുവെന്നും അവർ പറഞ്ഞു. ഈ കേസിലും ഫലം അനുകൂലമായിരുന്നു. ഭർത്താവ് സംരക്ഷിക്കുന്നില്ലെന്ന് ഏതാനും മാസം മുന്‍പ് യുവതി നൽകിയ പരാതി പരിഗണിക്കവേയാണ് ഭർത്താവ് മക്കളുടെ ഡിഎൻഎ പരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നത്.
അദാലത്തിൽ 35 കേസുകൾ തീർപ്പാക്കി. ആകെ 79 കേസുകളാണ് കമ്മീഷൻ പരിഗണിച്ചത്. ഇവയിൽ ആറു കേസുകൾ പോലീസ് റിപ്പോർട്ടിനു വിട്ടു. 35 കേസുകൾ അടുത്ത അദാലത്തിലേക്കു മാറ്റി.