അമ്മമാരെ സംബന്ധിച്ച് തങ്ങളുടെ കൊച്ചുകുട്ടികളെ തനിച്ചാക്കി ജോലിക്കുപോകുകയെന്നത് വളരെയധികം ബുദ്ധിമുട്ടാണ്. അമ്മമാരെ കാണാതിരുന്നാൽ കരയുന്ന കുട്ടികൾ പെട്ടന്നൊന്നും ശാന്തരാകുകയുമില്ല. എന്നാൽ ഈ പ്രശ്നത്തിനുള്ള പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ജപ്പാനിൽ നിന്നുമുള്ള ഒരാൾ.
അച്ഛന്റെയോ അമ്മയുടെയോ അതേ വലിപ്പമുള്ള കട്ടൗട്ടുകൾ വീട്ടിൽ സ്ഥാപിക്കുകയെന്ന വിദ്യയാണ് ഇദ്ദേഹം കണ്ടെത്തിയത്. അമ്മയെ കാണാതെ കരഞ്ഞ തന്റെ മകനെ സമാധാനിപ്പിക്കുവാനാണ് അദ്ദേഹം ഈ തന്ത്രം ഉപയോഗിച്ചത്. ഇതിന്റ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. അദ്ദേഹം കണ്ടെത്തിയ മാർഗം ഫലപ്രദമാകുമെന്നാണ് അഭിപ്രായമുയരുന്നത്.