സ്വാമി ശരണം;  വ​ര​വ് 104 കോ​ടി ക​വി​ഞ്ഞു; തീ​ർ​ഥാ​ട​ന​കാ​ലം തൃ​പ്തി​ക​രമെന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് ‌


ശ​ബ​രി​മ​ല: തീ​ര്‍​ഥാ​ട​ന​കാ​ലം ഒ​രു​മാ​സം പി​ന്നി​ടു​മ്പോ​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡ്, വി​വി​ധ സ​ര്‍​ക്കാ​ര്‍​വ​കു​പ്പു​ക​ള്‍, സ​ന്ന​ദ്ധ​സേ​വാ സം​ഘ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​വും ഏ​കോ​പ​ന​വും തൃ​പ്തി​ക​ര​മാ​ണെ​ന്നും തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ബു​ദ്ധി​മു​ട്ടൊ​ന്നും ഇ​ല്ലാ​തെ ത​ന്നെ ദ​ര്‍​ശ​നം ന​ട​ത്തു​വാ​ന്‍ സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍. വാ​സു. അ​ര​വ​ണ-​അ​പ്പം വി​ത​ര​ണം പ​മ്പ​യി​ലും ആ​രം​ഭി​ച്ച​ത് തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​

മാ​യി​ട്ടു​ണ്ടെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അ​ന്ന​ദാ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം, ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ലെ മൊ​ത്തം വ​ര​വി​ന​ത്തി​ല്‍ ശ​നി​യാ​ഴ്ച വ​രെ 104 കോ​ടി രൂ​പ (ക​ഴി​ഞ്ഞ​വ​ര്‍​ഷം 64 കോ​ടി​രൂ​പ), അ​ര​വ​ണ വി​ല്പ​ന ഇ​ന​ത്തി​ല്‍ 43.4കോ​ടി രൂ​പ (ക​ഴി​ഞ്ഞ​വ​ര്‍​ഷം 23.8 കോ​ടി രൂ​പ), അ​പ്പം വി​ല്പ​ന ഇ​ന​ത്തി​ല്‍ 6.4കോ​ടി രൂ​പ (ക​ഴി​ഞ്ഞ​വ​ര്‍​ഷം 2.2കോ​ടി രൂ​പ) കാ​ണി​ക്ക വ​ര​വി​ല്‍ 35.5കോ​ടി രൂ​പ(​ക​ഴി​ഞ്ഞ​വ​ര്‍​ഷം 25.6കോ​ടി​രൂ​പ), താ​മ​സ​വാ​ട​ക ഇ​ന​ത്തി​ല്‍ 1.8കോ​ടി രൂ​പ (ക​ഴി​ഞ്ഞ​വ​ര്‍​ഷം 1.16കോ​ടി രൂ​പ), അ​ഭി​ഷേ​ക ഇ​ന​ത്തി​ല്‍ 84ല​ക്ഷം രൂ​പ (ക​ഴി​ഞ്ഞ​വ​ര്‍​ഷം 55ല​ക്ഷം രൂ​പ) എ​ന്നി​ങ്ങ​നെ​യാ​ണ് വ​ര​വ് ക​ണ​ക്കു​ക​ള്‍.

ഈ ​തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത് അ​ഞ്ച്കോ​ടി​യോ​ളം മൂ​ല്യം​വ​രു​ന്ന നാ​ണ​യ​ത്തു​ട്ടു​ക​ള്‍ എ​ണ്ണാ​നു​ണ്ടെ​ന്നും അ​വ തി​രു​പ്പ​തി മാ​തൃ​ക​യി​ല്‍ വി​വി​ധ മൂ​ല്യ​ങ്ങ​ളി​ലു​ ള്ള നാ​ണ​യ​ത്തു​ട്ടു​ക​ളു​ടെ തൂ​ക്കം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി മൂ​ല്യ നി​ര്‍​ണ​യം ന​ട​ത്താ​നാ​ണ് ദേ​വ​സ്വം​ബോ​ര്‍​ഡ് ആ​ലോ​ചി​ക്കു​ന്ന​ത്. <br> ഇ​തി​നാ​യി ഒ​രു സ​മി​തി രൂ​പീ​ക​രി​ച്ച് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ട് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ എ​ടു​ ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പ​മ്പ​യി​ല്‍ ജ​ല​നി​ര​പ്പ് താ​ഴു​ന്ന അ​വ​സ്ഥ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​തി​ന് ഡാം ​തു​റ​ന്നു​വി​ട്ട് വെ​ള്ളം ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബോ​ര്‍​ഡി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള പ​മ്പ മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ​യു​ള്ള റോ​പ് വേ ​സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന് വ​നം​വ​കു​പ്പി​ന്‍റെ മ​ണ്ണ് പ​രി​ശോ​ധ​ന ഫ​ലം കൂ​ടി ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ബ​ദ​ല്‍ സം​വി​ധാ​ന​മാ​യി നി​ല​യ്ക്ക​ല്‍- സ​ന്നി​ധാ​നം റോ​പ് വേ ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ ത ബോ​ര്‍​ഡി​ന്‍റെ പ​രി​ഗ​ണ​ന ​യി​ല്‍ ഉ​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Related posts