കോയന്പത്തൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. വിനോദ് (21) ആണ് പോക്സോ ആക്ടുപ്രകാരം അറസ്റ്റിലായത്. കോയന്പത്തൂരിലെ ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന ഉടുമലൈ സ്വദേശിനിയായ പതിനാറുകാരിയെയാണ് വിനോദ് വിവാഹം കഴിച്ചത്.
പെണ്‍കുട്ടിയുമായി സൗത്ത് ഓൾ വിമൻസ് പോലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടിയെ വിവാഹം കഴിച്ചതായും ഒന്നിച്ചു ജീവിക്കാൻ പോകുന്നതായും അറിയിക്കുകയായിരുന്നു.ഇത് അംഗീകരിക്കാൻ വിസമ്മതിച്ച പോലീസ് മൈനർ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും പീഡിപ്പിക്കുകയും ചെയ്ത വിനോദിനെ പോക്സോ ചുമത്തി അറസ്റ്റുചെയ്യുകയായിരുന്നു. പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.