കൊച്ചി: യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതി ദിലീപിന് വ്യാഴാഴ്ച ദൃശ്യങ്ങൾ പരിശോധിക്കാം . കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുവദിക്കണമെന്ന ദിലീപിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.
ദൃശ്യങ്ങൾ പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ധന്റെ പേരു വിവരങ്ങൾ ദിലീപിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയിരുന്നു. ദൃശ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കാൻ തനിക്കു പ്രത്യേക സമയം അനുവദിക്കണമെന്ന് കാട്ടിയാണ് ദിലീപ് അപേക്ഷ നൽകിയിരുന്നത്.