കോട്ടയം: വിഷം കലക്കി മീനച്ചിലാറ്റിൽ മൈസൂരിൽനിന്നുള്ള തൊഴിലാളികൾ മീൻപിടിക്കുന്നതിനെതിരേ വ്യാപകപ്രതിഷേധം. മീനച്ചിലാറ്റിലും കൈത്തോടുകളിലും മാരകവിഷം കലക്കി മീൻ പിടിക്കുന്നതിനെതിരെയാണു നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാത്രിയിലാണു മീൻ പിടിക്കുന്നത്. ഇതിനായി മാരകവിഷം പാത്രങ്ങളിൽ കൊണ്ടുവന്നു ആറ്റിൽ കലക്കും. വലിയ ഒഴുക്കില്ലാത്ത സ്ഥലങ്ങളിൽ വിഷം കലരുന്നതോടെ മീൻ മയങ്ങി പൊങ്ങിത്തുടങ്ങും.
ഇങ്ങനെ പൊങ്ങുന്ന മീനുകൾ വലയിൽ കോരി എടുക്കുകയാണ് ചെയ്യുന്നത്. ദിവസവും വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങൾ അടക്കം പിടികൂടുന്നതിനെതിരേ പ്രദേശത്ത് വ്യാപകപ്രതിഷേധമാണ്. വിഷം കലക്കി ദിവസവും കിലോകണക്കിനു മീനാണു പിടിക്കുന്നത്. കൂടകളിൽ വെള്ളത്തിൽ തന്നെ സൂക്ഷിക്കുന്ന മത്സ്യം പിറ്റേദിവസം പ്രധാന റോഡരികിൽ കച്ചവടം നടത്തുകയാണു ചെയ്യുന്നത്. ു