കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധനത്തിനു പിന്തുണയുമായി നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. ദേശീയ പൗരത്വ രജിസ്റ്ററടക്കമുള്ളവ എടുത്തുമാറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
നിങ്ങൾക്ക് അവർ ന്യൂനപക്ഷമായിരിക്കും. ഞങ്ങൾക്ക് അവർ സഹോദരീ സഹോദരന്മാരാണ്. നിങ്ങൾ നിങ്ങളുടെ കാബിൽ കയറി ഞങ്ങളിൽ നിന്ന് ഏറെ ദൂരെയുള്ള നാട്ടിലേക്കു പോകുക. പോകുന്പോൾ ദേശീയ പൗരത്വ രജിസ്റ്ററടക്കമുള്ള ബില്ലുകളും ദയവായി എടുത്തുകൊണ്ടുപോവുക- വിനീത് ഫേസ്ബുക്കിൽ കുറിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി സിനിമാരംഗം ഏറെക്കുറെ പൂർണമായും രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി, ദുൽഖർ സൽമാൻ, പാർവതി, ഗീതു മോഹൻദാസ്, ആഷിഖ് അബു, അമല പോൾ, തൻവി റാം, അനാർക്കലി, രജിഷ വിജയൻ, സർജാനോ ഖാലിദ്, ദിവ്യ പ്രഭ, മുഹ്സിൻ പരാരി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ, കുഞ്ചാക്കോ ബോബൻ, അനശ്വര രാജൻ തുടങ്ങി നിരവധി പേർ പിന്തുണ അറിയിച്ചവരിൽ ഉൾപ്പെടുന്നു.