കോട്ടയം മെഡിക്കൽ കോളജിൽ വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യം ല​ഭ്യ​മാ​യി​ല്ല; സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു പ​റ​ഞ്ഞു​വി​ട്ട രോ​ഗി മ​രി​ച്ചു; സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ട പണം  അടയ്ക്കാനായില്ല;   ഇതിനിടെ രോഗി മരണത്തിന്കിഴടങ്ങു കയായിരുന്നു


ഗാ​ന്ധി​ന​ഗ​ർ: നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ രോ​ഗി​യെ വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു പ​റ​ഞ്ഞു​വി​ട്ട രോ​ഗി, ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ധി​കം താ​മ​സി​യാ​തെ മ​ര​ണ​പ്പെ​ട്ടു.

ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ ക​ണ്ട​ൻ​ചി​റ സ്വ​ദേ​ശി ഭ​ര​ത​നാ(77)​ണു മ​രി​ച്ച​ത്. കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ സെ​ക്യൂ​രി​റ്റി​ക്കാ​ര​നാ​യ ഭ​ര​ത​ന് ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​ട​ൻ​ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ വെ​ൻ​റി​ലേ​റ്റ​ർ ആ​വ​ശ്യ​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

ബ​ന്ധു​ക്ക​ൾ ഉ​ട​ൻ ത​ന്നെ പി​ആ​ർ​ഒ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഈ ​വി​വ​രം​ഡോ​ക്ട​ർ​മാ​രെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​വാ​ൻ നി​ർ​ദ്ദേ​ശി​ച്ചു. ഉ​ട​ൻ​ത​ന്നെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ച തു​ക കെ​ട്ടി​വ​യ്ക്കു​വാ​ൻ നി​ർധന കു​ടും​ബ​ത്തി​ന്‍റെ കൈ​വ​ശം ഇ​ല്ലാ​യി​രി​ന്നു.

ഇ​തി​നി​ടെ രോ​ഗം മൂ​ർഛി​ക്കു​ക​യും രാ​ത്രി ഏ​ഴോ​ടെ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു.സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു മോ​ഴ്കാ​ട് എ​കെ​സി​എ​ച്ച്എം​എ​സ് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ചെ​ല്ല​മ്മ (മു​ഞ്ഞ​നാ​ട്ടു​ചി​റ​യി​ൽ കു​ടും​ബാം​ഗം). മ​ക​ൻ: ഗി​രീ​ഷ് കു​മാ​ർ. മ​രു​മ​ക​ൾ: ലേ​ഖ.

 

 

 

Related posts