തിരുപ്പൂർ: വാഹന പരിശോധനയ്ക്കിടെ 200 രൂപ കൈക്കൂലി ആവശ്യപ്പെട്ട എസ്ഐയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഉൗത്തു കുളി എസ്ഐ രാജ മൂർത്തിയാണ് ഓട്ടോ ഡ്രൈവർ കൂലീപ്പാളയം അർജുൻ രാജിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് സസ്പെൻഷനിലായത്.
കൂലിപ്പാളയം റോഡിൽ പോലീസ് എസ്ഐ രാജ മൂർത്തിയുടെ നേത്യത്വത്തിൽ വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കെ സർക്കാർ പെരിയ പാളയത്തു നിന്നും നിർമാണ സാമഗ്രികളുമായി വന്നുകൊണ്ടിരുന്ന അർജുൻ രാജിന്റെ വണ്ടിയും പരിശോധിക്കുകയായിരുന്നു.
എല്ലാ രേഖകളും കാണിച്ചിട്ടും എസ്ഐ രാജ മൂർത്തി 200 രൂപ കൈക്കൂലി ചോദിച്ചതിൽ പ്രതിഷേധിച്ച് ഡീസൽ ദേഹത്തൊഴിച്ച് ആത്മഹത്യാശ്രമം നടത്തുകയായിരുന്നു.ഇതേ തുടർന്ന് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയ കാങ്കേയം ഡിഎസ്പി സെൽവം എസ്ഐ രാജ മൂർത്തിയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.