അങ്കമാലി: റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ ധർണ നടത്തി. വ്യാപാരഭവനിൽ നിന്ന് ആരംഭിച്ച പ്രകടനം പിഡബ്ല്യുഡി ഓഫീസിനു മുന്നിലെത്തിയപ്പോൾ പ്രതിഷേധ ധർണ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി.പോളച്ചൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് വിംഗ് പ്രസിഡന്റ് മെബിൻ റോയ് അധ്യക്ഷത വഹിച്ചു. റോഡുകളുടെ ശോചനീയാവസ്ഥ മൂലം അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന അപകടങ്ങളും തുടർന്നുള്ള മരണങ്ങളും പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് യോഗം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം സിഎസ്എ ഹാളിനു സമീപം ജിമേഷ് എന്ന യുവാവ് മരിക്കാനിടയായ സംഭവത്തിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കമെന്ന് പ്രസിഡന്റ് എൻ.വിപോളച്ചൻ ആവശ്യപ്പെട്ടു.
ഡാന്റി ജോസ്, ജോജി പീറ്റർ, സനൂജ് സ്റ്റീഫൻ, അനിൽ തോമസ്, നിക്സണ് മാവേലി, ഫ്രാൻസിസ് തച്ചിൽ, ബാസ്റ്റിൻ കെ.ഒ, സാൻജോ ജോസഫ്, ജോജോ കോരത്, ജോണി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.