ന​ട്ടെ​ല്ലി​ന് അ​തി​സ​ങ്കീ​ര്‍​ണ്ണ​മാ​യ വ​ള​വ്! പ​ത്തു​വ​യ​സ്സു​കാ​ര​ന് വി​ജ​യ​ക​ര​മാ​യ ശ​സ്ത്ര​ക്രി​യ

കോ​ഴി​ക്കോ​ട്:​ ന​ട്ടെ​ല്ലിന് അ​തി​സ​ങ്കീ​ര്‍​ണ​മാ​യ വൈ​ക​ല്യ​മു​ണ്ടാ​യി​രു​ന്ന പ​ത്തു​വ​യ​സ്സു​കാ​ര​ന് മേ​യ്ത്ര ഹോ​സ്പി​റ്റ​ലി​ല്‍ വി​ജ​യ​ക​ര​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്തി.​കു​ട്ടി​യു​ടെ ന​ട്ടെ​ല്ലി​ന് 130 ഡി​ഗ്രി​ക്ക് മു​ക​ളി​ല്‍ വ​ള​വ് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ഏ​റെ സ​ങ്കീ​ര്‍​ണ്ണ​മാ​യ ഈ ​ശ​സ്ത്ര​ക്രി​യ സ​മ​യ​മെ​ടു​ത്താ​ണ് ചെ​യ്ത​തെ​ന്ന് സ്‌​പൈ​ന്‍ സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ.​വി​നോ​ദ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ന്യൂ​റോ​ഫൈ​ബ്രോ​മാ​റ്റി​ക​സ് സ്‌​കോ​ളി​യോ​സി​സ് എ​ന്ന അ​പൂ​ര്‍​വ​രോ​ഗം ബാ​ധി​ച്ച വ​യ​നാ​ട് സ്വ​ദേ​ശി ജോ​യ്‌​സി​നാ​ണ് സ്‌​പൈ​ന്‍ സ​ര്‍​ജ​റി ടീം(​സെ​ന്‍റ​ര്‍ ഫോ​ര്‍​ബോ​ണ്‍ ആ​ന്‍​ഡ് ജോ.​കെ​യ​ര്‍) ഡോ​ക്ട​ര്‍ ജോ​ര്‍​ജ്ജ് എ​ബ്ര​ഹാം, ഡോ.​നി​ഖി​ല്‍ കെ.​വി., മു​ഹ​മ്മ​ദ് അ​യൂ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ​സ്ത്ര​കി​യ ന​ട​ത്തി​യ​ത്.

ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ അ​തി​സ​ങ്കീ​ര്‍​ണ​മാ​യി​രു​ന്നെ​ങ്കി​ലും മേ​യ്ത്ര​യി​ലെ അ​തി​നൂ​ത​ന സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ല്‍ സ്‌​പൈ​ന്‍ സ​ര്‍​ജ​റി, അ​ന​സ്തീ​ഷ്യ , ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ , പ​ള്‍​മ​നോ​ള​ജി, ഫി​സി​ക്ക​ല്‍ , മെ​ഡി​സി​ന്‍ ആ​ന്‍റ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ സം​യോ​ജി​ത പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ച്ച​തെ​ന്ന് ഡോ. ​വി​നോ​ദ് പ​റ​ഞ്ഞു. വ​യ​നാ​ട് നി​ര​വി​ല്‍ പു​ഴ കൊ​ച്ചു​പ​റ​മ്പി​ല്‍ ബി​നു​വി​ന്‍റെ​യും ജാ​ന്‍​സി​യു​ടെ​യും മ​ക​നാ​ണ്.

Related posts