ഏറ്റുമാനൂർ: ഫ്യൂസ് ഉൗരാൻ എത്തിയ കെഎസ്ഇബി ജീവനക്കാരന്റെ കാലിൽ ഓട്ടോ കയറ്റിയ ആളെ പോലീസ് പിടികൂടി.അതിരന്പുഴ ശ്രീകണ്ഠമംഗലം പള്ളത്ത് ഷാനിമോനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യുതി കുടിശിക അടയ്ക്കാത്തതിനാൽ ഫ്യൂസ് ഊരാൻ വന്ന അതിരന്പുഴ കെഎസ്ഇബി ജീവനക്കാരനായ ഇ.ആർ. ജയദേവന്റെ(40) കാലിലൂടെ ഒാട്ടോ കയറ്റി പരിക്കേൽപ്പിക്കുകയായിരുന്നു. കാൽപാദത്തിലാണ് ഓട്ടോ ഓടിച്ചു കയറ്റിയത്.
കാൽവിരലിനു പൊട്ടലുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12നാണു സംഭവം. ജയദേവനെ ആദ്യം അതിരന്പുഴ ഗവ. ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.