മൂവാറ്റുപുഴ: ജനകീയ പ്രതിഷേധങ്ങളെ അധികാരം ഉപയോഗിച്ച് അടിച്ചമർത്തുന്ന ബിജെപി സർക്കാരിന്റെ ഫാസിസ്റ്റ് മുഖം രാജ്യം കാണുന്നുണ്ടെന്ന് ഡീൻ കുര്യാക്കോസ് എംപി. പൗരത്വ നിയമ ഭേദഗതിക്കെതിരേ താലൂക്ക് മഹല്ല് ഏകോപന സമിതി മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർഎസ്എസിന്റെ പ്രഖ്യാപിത അജൻഡ നടപ്പാക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. മഹല്ല് ഏകോപന സമിതി ചെയർമാൻ പി.എം. അമീറലി അധ്യക്ഷത വഹിച്ചു. സെൻട്രൽ ജുമാ മസ്ജിദ് ഇമാം ഷിഹാബുദ്ദീൻ ഫൈസി ആമുഖ പ്രഭാഷണം നടത്തി.
എൽദോ ഏബ്രഹാം എംഎൽഎ, മനുഷ്യാവകാശ പ്രവർത്തകൻ കെ.എസ്. മധുസൂദനൻ, മുൻ എംഎൽഎമാരായ ജോസഫ് വാഴയ്ക്കൻ, ജോണി നെല്ലൂർ, ജില്ലാ പഞ്ചായത്തംഗം എൻ. അരുണ്‍, പി.എസ്. സലിം ഹാജി, എം.എ. സഹീർ, ടി.എം. ഹാരിസ്, പി.എ. ബഷീർ, സയ്യിദ് സൈഫുദ്ദീൻ തങ്ങൾ, എം.ബി. അബ്ദുൽ ഖാദിർ മൗലവി, കെ.പി. അബ്ദുൽ സലാം മൗലവി, എസ്.എം. സൈനുദ്ദീൻ, ഷംസുദ്ദീൻ ഫാറൂഖി, നിയാസ് ഹാജി രണ്ടാർ, ഇസ്മയിൽ ഫൈസി, മാത്യു കുഴലനാടൻ, കെ.എം. സലിം, കെ.എം. പരീത്, പായിപ്ര കൃഷ്ണൻ, വിൻസന്റ് ജോസഫ്, എൽദോ ബാബു വാട്ടക്കാവൻ, കെ.എം. അബ്ദുൽ മജീദ്, സെയ്തു കുഞ്ഞ് പുതുശേരി തുടങ്ങിയവർ പ്രസംഗിച്ചു. 130 ജംഗ്ഷനിൽനിന്ന് ആരംഭിച്ച റാലി എൽദോ ഏബ്രഹാം എംഎൽഎ സെൻട്രൽ ജുമാമസ്ജിദ് ഇമാം ഷിഹാബുദ്ദീൻ ഫൈസിക്ക് പതാക കൈമാറി ഫ്ളാഗ് ഓഫ് ചെയ്തു.