പയ്യന്നൂര്‍: രാമന്തളി കക്കമ്പാറയില് വെയ്റ്റിംഗ് ഷെഡില്‍ അശ്ലീലമെഴുതി. വിവരമറിഞ്ഞെത്തിയ പോലീസ് എഴുതിയവരെ കണ്ടെത്തി അവയെല്ലാം നീക്കം ചെയ്യിച്ചു.കക്കമ്പാറ മുത്തപ്പന് ക്ഷേത്രത്തിന് സമീപത്തെ മാരാര്‍ജി സ്മാരക വെയ്റ്റിംഗ് ഷെഡിലാണ് ഇന്നലെ വൈകുന്നേരത്തോടെ ചില കുട്ടികള്‍ അശ്ലീലങ്ങള്‍ എഴുതിവച്ചത്.
വിവരമറിഞ്ഞ് എത്തിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ എഴുതിയ കുട്ടികളെ കണ്ടെത്തി അവരെക്കൊണ്ടു തന്നെ എഴുതിയത് നീക്കം ചെയ്യിച്ചു. തെറ്റ് പറ്റിയതില്‍ കുട്ടികള്‍ ഖേദം പ്രകടിപ്പിച്ചു. ഇടയ്ക്കിടെ സംഘര്ഷങ്ങളുണ്ടാകാറുള്ള കക്കമ്പാറയില് പോലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടലാണ് സംഘര്ഷമൊഴിവാക്കുന്നത്.