മ​ല​ബാ​ർ സ്പെ​ഷ​ൽ പോ​ലീ​സി​ൽ നി​ന്നു പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​! 43 പേ​ർ കൂ​ടി കേ​ര​ളാ പോ​ലീ​സി​ലേ​ക്ക്

മ​ല​പ്പു​റം: മ​ല​ബാ​ർ സ്പെ​ഷ​ൽ പോ​ലീ​സി​ൽ നി​ന്നു പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 43 പേ​ർ കേ​ര​ള പോ​ലീ​സി​ന്‍റെ ഭാ​ഗ​മാ​യി. മ​ല​പ്പു​റ​ത്തെ എം.​എ​സ്.​പി ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ പു​തി​യ സേ​നാം​ഗ​ങ്ങ​ളു​ടെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ് ന​ട​ന്നു. ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​ൻ എ.​ഡി.​ജി.​പി. ടോ​മി​ൻ. ജെ. ​ത​ച്ച​ങ്ക​രി പ​രേ​ഡി​ൽ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു. ജ​ന​സേ​വ​ന​ത്തി​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണ് കേ​ര​ള പോ​ലീ​സി​ൽ അം​ഗ​മാ​കു​ന്ന ഓ​രോ സേ​നാം​ഗ​ങ്ങ​ൾ​ക്കും ല​ഭി​ക്കു​ന്ന​തെ​ന്നും പോ​ലീ​സി​ന്‍റെ ജ​ന​കീ​യ മു​ഖം നി​ല​നി​ർ​ത്താ​ൻ ഓ​രോ സേ​നാം​ഗ​ങ്ങ​ളും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ണ്ടു പ്ല​റ്റൂ​ണു​ക​ളാ​യാ​ണ് സേ​നാം​ഗ​ങ്ങ​ളു​ടെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ് ന​ട​ന്ന​ത്. വ​യ​നാ​ട് വൈ​ത്തി​രി ചൂ​ര​ൽ​മ​ല സ്വ​ദേ​ശി കെ. ​ര​ഞ്ജി​ത്ത് പ​രേ​ഡ് ന​യി​ച്ചു. കൊ​ണ്ടോ​ട്ടി ചീ​ക്കോ​ട് വെ​ട്ടു​പ്പാ​റ സ്വ​ദേ​ശി ആ​ലു​ങ്ങ​പ്പു​റാ​യി പി.​ഷിം​ജി​ത്ത് സെ​ക്ക​ൻ​ഡ് ഇ​ൻ ക​മാ​ൻ​ഡ​റാ​യി. ആ​ദ്യ പ്ല​ട്ടൂ​ണി​നെ അ​ഭ​യ്. പി. ​ദാ​സും ര​ണ്ടാം പ്ല​ട്ടൂ​ണ്‍ പി.​പി. അ​നു​ഗ്ര​ഹും ന​യി​ച്ചു. ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​ൻ ഡി.​ഐ.​ജി. പി.​പ്ര​കാ​ശ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും എം​എ​സ്പി. ക​മാ​ൻ​ഡ​ന്‍റു​മാ​യ യു. ​അ​ബ്ദു​ൾ ക​രീം എ​ന്നി​വ​രും സേ​നാം​ഗ​ങ്ങ​ളു​ടെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു.

ഇ​ൻ​ഡോ​ർ പ​രി​ശീ​ല​ന​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര പ​ണ്ടാം​കോ​ട് ജെ.​ടി. നി​വാ​സി​ൽ ജെ. ​റോ​ജി​ത്ത് ജോ​ണ്‍, ഒൗ​ട്ട്ഡോ​ർ വി​ഭാ​ഗ​ത്തി​ൽ മി​ക​വു പു​ല​ർ​ത്തി​യ പാ​ല​ക്കാ​ട് ചി​റ്റൂ​ർ പാ​റ​ക്കു​ളം എ​സ്. വൈ​ശാ​ഖ​ൻ, മി​ക​ച്ച ഷൂ​ട്ട​റാ​യും ആ​ൾ റൗ​ണ്ട​റാ​യും തെ​ര​ഞ്ഞെ​ടു​ത്ത കെ.​എ​സ്. ശ്രി​ഖി​ൽ എ​ന്നി​വ​ർ​ക്ക് എ.​ഡി.​ജി.​പി. ടോ​മി​ൻ. ജെ. ​ത​ച്ച​ങ്ക​രി പു​ര​സ്ക്കാ​ര​ങ്ങ​ൾ ന​ൽ​കി. കേ​ര​ള പോ​ലീ​സി​ന്‍റെ ഭാ​ഗ​മാ​യ സേ​നാം​ഗ​ങ്ങ​ൾ​ക്ക് എം.​എ​സ്.​പി. ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റ് ഇ​ൻ​ചാ​ർ​ജ് ടി. ​ശ്രീ​രാ​മ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​ത്തോ​ടെ​യാ​ണ് പ​രേ​ഡ് സ​മാ​പി​ച്ച​ത്.

സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​രാ​ണ് 210 ദി​ന​രാ​ത്ര​ങ്ങ​ൾ നീ​ണ്ട കൃ​ത്യ​ത​യാ​ർ​ന്ന പ​രി​ശീ​ല​ന​ത്തി​ലൂ​ടെ കേ​ര​ള പോ​ലീ​സി​ലേ​ക്കെ​ത്തി​യ​ത്. ഇ​വ​രി​ൽ ഒ​ൻ​പ​ത് പേ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ളും ഒ​രാ​ൾ എം.​ബി.​എ​യും 15 പേ​ർ ബി​രു​ദ​ധാ​രി​ക​ളു​മാ​ണ്. മൂ​ന്നു എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​ക​ളു​മു​ണ്ട്.

ര​ണ്ടു പേ​ർ​ക്ക് ഡി​പ്ലോ​മ​യാ​ണ് യോ​ഗ്യ​ത. 13 പേ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​രു​മാ​ണ്. സേ​നാം​ഗ​ങ്ങ​ളു​ടെ ര​ക്ഷി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ക്കം വ​ൻ ജ​നാ​വ​ലി​യാ​ണ് പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നെ​ത്തി​യ​ത്. ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം എം.​എ​സ്.​പി. ആ​സ്ഥാ​ന​ത്തൊ​രു​ക്കി​യ ആം​ഫി തീ​യ്യ​റ്റ​ർ എ.​ഡി.​ജി.​പി. ടോ​മി​ൻ. ജെ. ​ത​ച്ച​ങ്ക​രി ഉ​ദ്ഘാ​ട​നം ചെ​യ്തു

Related posts