കടുത്ത ചൂടിനെ തുടർന്ന് പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ ജനങ്ങൾ വലയുകയാണ്. ചൂട് അകറ്റുവാൻ പലമാർഗങ്ങളും ആളുകൾ തേടുന്നുണ്ടെങ്കിലും ഈ ചൂടിന്റെ വ്യാപ്തി തെളിയിക്കുവാൻ ഒരാൾ കണ്ടെത്തിയ മാർഗമാണ് ഇപ്പോൾ വൈറലാകുന്നത്.
സൂര്യ പ്രകാശത്തിന്റെ ചൂട് കൊണ്ട് മാത്രം തന്റെ കാറിന് മുകളിൽ വച്ച് പോർക്ക് റോസ്റ്റ് ഉണ്ടാക്കുകയാണ് ഇദ്ദേഹം ചെയ്തത്. പെർത്ത് എന്ന സ്ഥലത്താണ് സംഭവം. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.