ഭക്ഷണ പാത്രത്തിനുള്ളിൽ തലകുടുങ്ങിയ പൂച്ചയ്ക്ക് തുണയായി ഫയർഫോഴ്സ്. യുഎസിലെ ക്ലെയ്റ്റനിലാണ് സംഭവം. സമീപം വന്ന വാഹനത്തിലെ ഡ്രൈവറാണ് തല കുടുങ്ങിയ അവസ്ഥയിലുള്ള പൂച്ചയെ ആദ്യം കണ്ടത്. പൂച്ചയെ രക്ഷപെടുത്തുവാൻ അദ്ദേഹം ശ്രമിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം. തുടർന്ന് അദ്ദേഹം പോലീസുമായി ബന്ധപ്പെടുകയായിരുന്നു.
ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ചവണ ഉപയോഗിച്ച് പാത്രം മുറിച്ചു മാറ്റിയാണ് പൂച്ചയെ രക്ഷപെടുത്തിയത്. ഫയർഫോഴ്സിന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇവരെ അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.