ആമസോണ്‍ അലക്സ വഴി അമ്മയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കളിപ്പാട്ടം വാങ്ങി കൊച്ചു വികൃതികൾ. അമ്മ വീട്ടിൽ നിന്നും പുറത്ത് പോയ സമയം കാർഡ് ഉപയോഗിച്ച് ഇവർ കളിപ്പാട്ടങ്ങൾ ബുക്ക് ചെയ്യുകയായിരുന്നു. ഏകദേശം അമ്പതിനായിരം രൂപയുടെ കളിപ്പാട്ടങ്ങളാണ് ഇരുവരും വാങ്ങിക്കൂട്ടിയത്. എന്നാൽ ഇതൊന്നും അമ്മ അറിഞ്ഞുമില്ല.
അമേരിക്കയിൽ നിന്നുള്ള വെറോനിക്ക എസ്റ്റെൽ ആണ് ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോ പുറത്ത് വിട്ടത്. കളിപ്പാട്ടങ്ങൾ എത്തിയത് കണ്ടതോടെയാണ് ഇതിനെക്കുറിച്ച് ഇവർ അറിഞ്ഞത്. പിന്നീട് ഇരുവരെയും ചോദ്യം ചെയ്തപ്പോൾ ഒന്നും അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.
ക്രെഡിറ്റ് കാർഡ് തട്ടിപ്പാണിതെന്നും പോലീസിന് നൽകുവാനുള്ള ചിത്രമെടുക്കുവാൻ ആവശ്യപ്പെടുമ്പോൾ ഇരുവരും ചിരിച്ചു. എന്നാൽ അച്ഛനോട് ഇതിനെക്കുറിച്ച് പറയുമെന്ന് അറിയിച്ചപ്പോൾ മൂത്ത മകൾ പൊട്ടിക്കരഞ്ഞു. ഇതോടെ ഇളയ സഹോദരനും ഭയന്ന് സഹോദരിയുടെ സമീപം വന്നിരിക്കുന്നിടത്ത് വീഡിയോ അവസാനിക്കുകയാണ്.