കുഴഞ്ഞുവീണ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും..! പ്ര​ശ​സ്ത സി​നി​മ ഛായാ​ഗ്രാ​ഹ​ക​ൻ രാ​മ​ച​ന്ദ്ര​ബാ​ബു അ​ന്ത​രി​ച്ചു; സംവിധാനത്തിലേക്ക് ചുവടുവെച്ച ‘പ്രഫസര്‍ ഡിങ്കന്‍’ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല

കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത സി​നി​മ ഛായാ​ഗ്രാ​ഹ​ക​ൻ രാ​മ​ച​ന്ദ്ര​ബാ​ബു(77) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​യി​രു​ന്നു അ​ന്ത്യം. ഒരു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലൊ​ക്കേ​ഷ​ന്‍ പ​രി​ശോ​ധി​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു. കു​ഴ​ഞ്ഞു​വീ​ണ രാ​മ​ച​ന്ദ്ര ബാ​ബു​വി​നെ ഉ​ട​നെ തന്നെ സമീപമുള്ള ആ​ശു​പ​ത്രി​യിൽ​ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​ല​യാ​ള സി​നി​മ​യു​ടെ സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ത്തി​ലെ അ​മ​ര​ക്കാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു രാ​മ​ച​ന്ദ്ര​ബാ​ബു. നാ​ല​ര പ​തി​റ്റാ​ണ്ടോ​ളം നീ​ളു​ന്ന സി​നി​മാ ജീ​വി​ത​ത്തി​ൽ 125ലേറെ ചി​ത്ര​ങ്ങ​ൾ​ക്ക് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചു. ദി​ലീ​പി​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​യ “പ്ര​ഫ​സ​ർ ഡി​ങ്ക​ൻ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ദ്ദേ​ഹം സം​വി​ധാ​ന​ത്തി​ലേ​ക്കും ചു​വ​ടു​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ ദി​ലീ​പി​ന്‍റെ ജ​യി​ല്‍​വാ​സം കാ​ര​ണം സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഇ​തു​വ​രെ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാധിച്ചിരുന്നില്ല.

ത​മി​ഴ്നാ​ട്ടി​ലെ ചെ​ങ്ക​ൽ​പ്പ​ട്ട് ജി​ല്ല​യി​ലെ മ​ധു​രാ​ന്ത​ക​ത്തി​ൽ 1947 ഡി​സം​ബ​ർ 15നാ​ണ് രാ​മ​ച​ന്ദ്ര​ബാ​ബു ജ​നി​ച്ച​ത്. 1966-ൽ ​മ​ദ്രാ​സ് ലൊ​യോ​ള കോ​ളേ​ജി​ൽ നി​ന്ന് ര​സ​ത​ന്ത്ര​ത്തി​ൽ ബി​രു​ദം നേ​ടി. പു​നെ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്ന് ഛായാ​ഗ്ര​ഹ​ണം പ​ഠി​ച്ച അ​ദ്ദേ​ഹം 1972-ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘വി​ദ്യാ​ർ​ഥി​ക​ളേ ഇ​തി​ലേ ഇ​തി​ലേ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ജോ​ൺ എ​ബ്ര​ഹാ​മി​ന്‍റെ​യും തി​ര​ക്ക​ഥാ​കൃ​ത്താ​യ എം. ​ആ​സാ​ദി​ന്‍റെ​യും ആ​ദ്യ​ചി​ത്രം കൂ​ടി​യാ​യി​രു​ന്നു അ​ത്.

നി​ർ​മ്മാ​ല്യം (1973), സ്വ​പ്നാ​ട​നം (1976) എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച​തോ​ടെ അ​ദ്ദേ​ഹം ച​ല​ച്ചി​ത്ര​രം​ഗ​ത്ത് ഛായാ​ഗ്രാ​ഹ​ക​നാ​യി ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ, കെ.​ജി. ജോ​ർ​ജ് എ​ന്നി​വ​രു​ടെ ആ​ദ്യ സം​വി​ധാ​ന​സം​രം​ഭ​ങ്ങ​ളാ​യി​രു​ന്നു ഇ​വ. നി​ര്‍​മാ​ല്യം, ബ​ന്ധ​നം, സൃ​ഷ്ടി, സ്വ​പ്‌​നാ​ട​നം, മേ​ള, കോ​ല​ങ്ങ​ൾ, ദ്വീ​പ്, അ​മ്മെ അ​നു​പ​മെ, ഇ​താ ഇ​വി​ടെ വ​രെ, വാ​ട​ക​യ്‌​ക്കൊ​രു ഹൃ​ദ​യം, ര​തി​നി​ര്‍​വേ​ദം, ചാ​മ​രം, നി​ദ്ര, മ​ര്‍​മ​രം, മ​ണി​യ​ന്‍​പി​ള്ള അ​ഥ​വാ മ​ണി​യ​ന്‍​പി​ള്ള, ഒ​രു വ​ട​ക്ക​ന്‍ വീ​ര​ഗാ​ഥ, ഗ​സ​ൽ, ക​ന്മ​ദം എ​ന്നി​വ​യാ​ണ് അ​ദ്ദേ​ഹം ക്യാ​മ​റ ച​ലി​പ്പി​ച്ച ചി​ല പ്ര​ധാ​ന ചി​ത്ര​ങ്ങ​ൾ.

മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, തെ​ലു​ഗ്, ഹി​ന്ദി, അ​റ​ബി, ഇം​ഗ്ലീ​ഷ് ചി​ത്ര​ങ്ങ​ള്‍​ക്കും അ​ദ്ദേ​ഹം ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ച്ചി​ട്ടു​ണ്ട്. നാ​ലു ത​വ​ണ മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം നേ​ടി. ദ്വീ​പ് (1976), ര​തി​നി​ര്‍​വേ​ദം (1978), ചാ​മ​രം (1980), ഒ​രു വ​ട​ക്ക​ന്‍ വീ​ര​ഗാ​ഥ (1989) എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കാ​ണ് സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി​യ​ത്.

Related posts