സി​പി​എം-​സി​പി​ഐ സം​ഘ​ർ​ഷം ! പി​റ​വ​ത്ത് വീ​ണ്ടും ഏ​റ്റു​മു​ട്ട​ൽ, സി​പി​ഐ കൗ​ൺ​സി​ല​റെ ത​ല്ലി​ച്ച​ത​ച്ചു

പി​റ​വം: സി​പി​എം-​സി​പി​ഐ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന പി​റ​വം ന​ഗ​ര​സ​ഭ​യി​ൽ സി​പി​ഐ കൗ​ൺ​സി​ല​ർ മു​കേ​ഷ് ത​ങ്ക​പ്പ​നെ​യും എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ ബി​ബി​ൻ ജോ​ർ​ജി​നെ​യും പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന് മു​ന്നി​ൽ ത​ല്ലി​ച്ച​ത​ച്ചു. ആ​റോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ നി​ര​വ​ധി​പേ​ർ നോ​ക്കി​നി​ൽ​ക്കെ ക​മ്പി​വ​ടി​ക​ളു​മാ​യെ​ത്തി ആ​ക്ര​മി​ച്ച​ത്.

സാ​ര​മാ​യി പ​രി​ക്കേ​റ്റ മു​കേ​ഷി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബി​ബി​നെ​യും ഇ​വി​ടെ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഡി​വൈ​എ​ഫ്ഐ​ക്കാ​രാ​ണെ​ന്നും പ്രാ​ദേ​ശി​ക​നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നും സി​പി​ഐ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. എ​ന്നാ​ൽ സി​പി​എം, ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ ആ​രോ​പ​ണം നി​ഷേ​ധി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം സി​ഐ​ടി​യു ഏ​രി​യാ സെ​ക്ര​ട്ട​റി​യും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന കെ.​പി. സ​ലി​മും സി​പി​ഐ​യു​ടെ മ​റ്റൊ​രു കൗ​ൺ​സി​ല​ർ ബെ​ന്നി വി. ​വ​ർ​ഗീ​സു​മാ​യി കൈ​യാ​ങ്ക​ളി ഉ​ണ്ടാ​യി​രു​ന്നു. രണ്ടു പേരും ആശുപത്രിയിൽ ചികിത്സയും തേയിയിരുന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണോ ഇ​ന്ന​ലെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളെ​ന്നു പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

മ​ർ​ദ​ന​ങ്ങളിൽ പ്ര​തി​ഷേ​ധി​ച്ചു സി​പി​ഐ, സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന​ലെ രാത്രി ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ട​യി​ലും സം​ഘ​ർ​ഷ​മു​ണ്ടാ​യി. സി​പി​ഐ പ്ര​ക​ട​നം പ​ള്ളി​ക്ക​വ​ല​യ്ക്കു സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ സി​പി​എം, ഡി​വൈ​എ​ഫ്ഐ, സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം മു​ഖാ​മു​ഖ​മാ​യി വ​ന്നു. തു​ട​ർ​ന്നു വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും ന​ട​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഏ​താ​നും പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്കേ​റ്റ​താ​യി പ​റ​യു​ന്നു.

എ​ഐ​വൈ​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​കൂ​ടി​യാ​ണ് പ​രി​ക്കേ​റ്റ കൗ​ൺ​സി​ല​ർ മു​കേ​ഷ് ത​ങ്ക​പ്പ​ൻ. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലി​ന് പൊ​ട്ട​ലും ത​ല​യ്ക്കു മു​റി​വു​മു​ണ്ട്. ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ അ​ടി​യ​ന്ത​ര​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ എ​ത്തി​യ കൗ​ൺ​സി​ല​റെ കാ​ത്തു​നി​ന്ന ഗു​ണ്ടാ​സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി.​എ​ൻ. സ​ദാ​മ​ണി പ​റ​ഞ്ഞു. തടയാനെ​ത്തി​യ​പ്പോ​ഴാ​ണ് ബി​ബി​നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

സി​പി​ഐ​യു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും സി​പി​എം നേ​താ​വാ​യ കെ.​പി. സ​ലി​മി​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ശേ​ഷം ഇ​തി​ൽ​നി​ന്നു ത​ല​യൂ​രാ​നാ​ണു സി​പി​ഐ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി പ​റ​ഞ്ഞു.

Related posts