കാട്ടാക്കട: തനിച്ച് താമസിക്കുന്ന വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുരൂഹതയെന്ന് നാട്ടുകാർ.വിളപ്പിൽശാല ചെക്കിട്ടപാറ തെക്കേപണ്ടാരവിള വീട്ടിൽ രമണിയാണ് (54) മരിച്ചത്.
വീടിന്റെ വാതിലിന്റെ അടിഭാഗം തകർത്ത് തല പുറത്തേക്കും ശരീരം വീടിനുള്ളിലും ആയിട്ടാണ് കിടന്നത്. പ്ലൈവുഡ് കൊണ്ടുള്ള വാതിൽ പുറത്തു നിന്ന് പൂട്ടിയ നിലയിലാണ്. വാതിലിന്റെ താഴെ തറയോടു ചേർന്നുള്ള ഭാഗം പൊളിഞ്ഞാണ് തല പുറത്തേക്കു വന്നത്. വീടിന്റെ പിൻവാതിൽ അകത്തുനിന്ന് കുറ്റിയിട്ട നിലയിലാണ്.
അടുക്കളയിൽ മേശപ്പുറത്ത് ഒഴിഞ്ഞ രണ്ട് മദ്യകുപ്പികൾ ഉള്ളതായി പോലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം 4.30ന് വീടിനു സമീപത്തു കൂടെ പോയ രമണിയുടെ അമ്മ സുമതിയാണ് മൃതദേഹം ആദ്യം കണ്ടത്.
ഇന്ന് രാവിലെ ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും എത്തിയതിനുശേഷം വീടിന്റെ വാതിൽ തുറന്ന് മൃതദേഹ പരിശോധന നടത്തുമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ പറഞ്ഞു. ബന്ധുക്കളും അയൽവാസികളുമായി ഇവർ രമ്യത്തിലല്ല. മക്കൾ : ശ്രീജിത്ത്, രഞ്ജിത്ത്. മരുമക്കൾ: ശരണ്യ, റീന.