ഗി​ന്ന​സ് ലക്ഷ്യമിട്ട്  മു​ര​ളി നാ​രാ​യ​ണ​ന്‍റെ  108 മ​ണി​ക്കൂ​ര്‍ പു​ല്ലാ​ങ്കു​ഴ​ല്‍ വാ​ദ​നം ഇന്നുമു​ത​ല്‍

തൃ​ശൂ​ര്‍: സ​മ​യ സ​ര്‍​ഗ​സം​ഗ​മം സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​ല്ലാ​ങ്കു​ഴ​ല്‍ വാ​ദ​ക​ന്‍ മു​ര​ളി നാ​രാ​യ​ണ​ന്‍ ഗി​ന്ന​സ് റിക്കാർഡ് ഭേ​ദി​ക്കു​ന്ന​തി​ന് 108 മ​ണി​ക്കൂ​ര്‍ പു​ല്ലാ​ങ്കു​ഴ​ല്‍ വാ​യി​ക്കും. ഇന്നുരാ​ത്രി ഏ​ഴി​നു തു​ട​ങ്ങു​ന്ന “സം​ഗീ​ത മ​ഹാ​യാ​നം’ 108 മ​ണി​ക്കൂ​ര്‍ പി​ന്നി​ട്ട് 28നു വൈ​കു​ന്നേ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

തേ​ക്കി​ന്‍​കാ​ട് മൈ​താ​നം തെ​ക്കേഗോ​പു​ര​ന​ട​യി​ലാ​ണ് ഗി​ന്ന​സ് റിക്കാർഡ് പ​രി​ശ്ര​മം. നേ​ര​ത്തെ 27 മ​ണി​ക്കൂ​ര്‍ തു​ട​ര്‍​ച്ച​യാ​യി വാ​യി​ച്ച് ഗി​ന്ന​സ് ബ​ഹു​മ​തി നേ​ടി​യി​രു​ന്നു ഇ​ദ്ദേ​ഹം. ഗി​ന്ന​സ് ശ്ര​മ​ത്തി​നോ​ടു​ ചേ​ര്‍​ന്നു ന​ട​ത്തു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളി​ല്‍ ക​ലാ​മ​ണ്ഡ​ലം ഗോ​പി, മ​ഞ്ജു വാ​ര്യ​ര്‍, ജ​യ​റാം, പാ​ര്‍​വ​തി ജ​യ​റാം, മ​ജീ​ഷ്യ​ന്‍ ഗോപിനാഥ് മു​തു​കാ​ട് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ഇന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മേ​ള​പ്ര​മാ​ണി പെ​രു​വ​നം കു​ട്ട​ന്‍​മാ​രാ​ര്‍, അ​ര്‍​ജു​ന പു​ര​സ്‌​കാ​ര ജേ​താ​വ് ഐ.​എം. വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി, ഗീ​ത ഗോ​പി എം​എ​ല്‍എ തു​ട​ങ്ങി​യ​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​വും. മേ​യ​ര്‍ അ​ജി​ത വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​യാ​വും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എ.​പി. സു​മ, ഫി​നാ​ന്‍​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ബി​ന്നി ഇ​മ്മ​ട്ടി, ക​ണ്‍​വീ​ന​ര്‍ അ​ബ്ദു​ള്‍​ ഗ​ഫൂ​ര്‍, പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഭ​വ​ദാ​സ് മാ​രാ​ര്‍, മ​നോ​മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts