മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റെയിൽവേട്രാക്കിൽ വീണ് കാലുകൾ നഷ്ടമായി; ജീവിത ദുരിതക്കയത്തിൽ താങ്ങായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ


തൃ​ക്ക​രി​പ്പൂ​ർ: റെ​യി​ൽ​വേ ഫ്ലാ​റ്റ്ഫോ​മി​ൽ ഓ​ടി​ക്ക​ളി​ക്കു​ക​യാ​യി​രു​ന്ന മ​ക​ൻ റെ​യി​ൽ ട്രാ​ക്കി​ലേ​ക്ക് വീ​ഴു​മെ​ന്ന ഭ​യ​ത്തി​ൽ ര​ക്ഷി​ക്കാ​ൻ ഓ​ടു​ന്ന​തി​നി​ട​യി​ൽ കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട പി​താ​വ് കാ​ളി​മു​ത്തു​വി​ന് സ​ഹാ​യ​വു​മാ​യി സു​മ​ന​സു​ക​ൾ. ത​മി​ഴ്നാ​ട്ടി​ൽ മൂ​ന്ന് മാ​സം മു​മ്പ് സം​ഭ​വി​ച്ച അ​പ​ക​ട​ത്തി​ന് ശേ​ഷം ക​ളി​മു​ത്തു​വി​ന്‍റെ ഇ​രു കാ​ലു​ക​ളും മു​റി​ച്ചു മാ​റ്റേ​ണ്ടി വ​ന്നി​രു​ന്നു. കൃ​ത്രി​മ കാ​ൽ ഒ​രു ഭാ​ഗ​ത്തി​ട്ടു ക​ട്ടി​ലി​ൽ നി​ന്നും ഇ​റ​ങ്ങ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും മു​ട്ടി​നു താ​ഴെ അ​റ്റു​പോ​യ ഭാ​ഗം ഇ​നി​യും ഉ​ണ​ങ്ങി​യി​ട്ടി​ല്ല.

തൃ​ക്ക​രി​പ്പൂ​ർ പൂ​ച്ചോ​ലി​ലെ വാ​ട​ക വീ​ട്ടി​ൽ ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ൾ​ക്കു​മൊ​പ്പം ക​ഴി​യു​ന്ന കാ​ളി​മു​ത്തു ജീ​വി​തം എ​ങ്ങി​നെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് പ​ക​ച്ചു നി​ൽ​ക്കു​ക​യാ​ണ്. കാ​ളി​മു​ത്തു​വി​നു​ണ്ടാ​യ അ​പ​ക​ടം അ​റി​ഞ്ഞു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​ട​ന്ന മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​ജി. ക​മ​റു​ദ്ദീ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​സീ​ർ പ​ള്ളി​ക്ക​ൽ എ​ന്നി​വ​രാ​ണ് കാ​ളി​മു​ത്തു​വി​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പു​തു​വ​സ്ത്ര​ങ്ങ​ളും സാ​മ്പ​ത്തീ​ക സ​ഹാ​യ​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്.

മൂ​ന്നു മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കാ​ളി​മു​ത്തു​വും കു​ടും​ബ​വും തി​രു​പ്പ​തി ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ചെ​ങ്ക​ൽ​പേ​ട്ട്മേ​ൽ​മ​റ​വ​ത്തൂ​ർ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി മേ​ൽ​മ​റ​വ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​റ​ങ്ങി ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കാ​നൊ​രു​ങ്ങു​മ്പോ​ൾ മൂ​ന്ന് വ​യ​സു​കാ​ര​നാ​യ അ​ൻ​വി​ത്ത് കു​മാ​ർ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ മു​ന്നോ​ട്ട് ഓ​ടി, ആ ​സ​മ​യം സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ൻ മു​ന്നോ​ട്ട് നീ​ങ്ങു​ക​യാ​യി​രു​ന്നു. മ​ക​നെ പി​ടി​ക്കാ​ൻ പി​റ​കെ​യോ​ടി​യ കാ​ളി മു​ത്തു ട്രാ​ക്കി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ട്രെ​യി​ൻ നി​ർ​ത്തി​യെ​ങ്കി​ലും കാ​ളി മു​ത്തു​വി​ന്‍റെ വ​ല​ത് കാ​ൽ​മു​ട്ടി​ന് മു​ക​ളി​ൽ വെ​ച്ച് മു​റി​ഞ്ഞു​പോ​യി. അ​പ​ക​ട​ത്തി​ൽ ഇ​ട​ത് കാ​ൽ​പാ​ദ​വും അ​റ്റു​പോ​യി​രു​ന്നു. ശ​സ്ത്ര​ത്ര​ക്രി​യ​യി​ലൂ​ടെ കാ​ൽ തു​ന്നി​ച്ചേ​ർ​ക്കാ​നു​മാ​യി​ല്ല. നാ​ൽ​പ​ത് വ​ർ​ഷ​മാ​യി തൃ​ക്ക​രി​പ്പൂ​രി​ൽ താ​മ​സി​ച്ച് ആ​ക്രി സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​ൽ​പ​ന ന​ട​ത്തി ക​ഴി​ഞ്ഞു​വ​രു​ന്ന ചി​ന്ന​ക്കൊ​ടു​മ്പു​സ്വാ​മി​യു​ടെ​യും മു​ത്തു​ക്കു​ട്ടി​യു​ടെ​യും മൂ​ത്ത മ​ക​നാ​യ കാ​ളി​മു​ത്തു ജ​നി​ച്ച​തും പ​ഠി​ച്ച​തും തൃ​ക്ക​രി​പ്പൂ​രി​ലാ​ണ്.

ജ്യോ​തി​യാ​ണ് ഭാ​ര്യ. ഡി​ഗ്രി ക​ഴി​ഞ്ഞ ജ്യോ​തി ഇ​പ്പോ​ൾ വീ​ട്ടി​ൽ ത​യ്യ​ൽ പ​ഠി​ച്ചു വ​രി​ക​യാ​ണ്. ഇ​വ​രു​ടെ മൂ​ത്ത മ​ക​ൻ അ​ക്ഷ​യ് കു​മാ​ർ തൃ​ക്ക​രി​പ്പൂ​ർ മു​ജ​മ്മ സ്കൂ​ളി​ൽ മൂ​ന്നാം ത​രം വി​ദ്യാ​ർ​ഥി​യാ​ണ്.

Related posts