ഫേ​സ്ബു​ക്കി​ല്‍ കു​റി​ക്കു​ന്ന​ത് വ്യ​ക്തി​പ​ര​മാ​യ നി​ല​പാ​ട് ! വി​മ​ര്‍​ശി​ക്കു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സ​മീ​പ​നം ബി​ജെ​പി​ക്കി​ല്ല: എം.​ടി.​ര​മേ​ശ്

കോ​ഴി​ക്കോ​ട്: പൗ​ര​ത്വ ഭേ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നെ​തി​രേ യു​വ​മോ​ര്‍​ച്ച നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ര്‍ ന​ട​ത്തി​യ പ്ര​തി​ക​ര​ണം വ്യ​ക്തി​പ​ര​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്. വി​മ​ര്‍​ശി​ക്കു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സ​മീ​പ​നം ബി​ജെ​പി​ക്കി​ല്ലെ​ന്നും ഫേ​സ്ബു​ക്കി​ല്‍ കു​റി​ക്കു​ന്ന​ത് വ്യ​ക്തി​പ​ര​മാ​യ നി​ല​പാ​ടാ​ണെ​ന്നും ഇ​ത് പാ​ര്‍​ട്ടി നി​ല​പാ​ട​ല്ലെ​ന്നും എം.​ടി. ര​മേ​ശ് കോ​ഴി​ക്കോ​ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

സ​ന്ദീ​പ് വാ​ര്യ​ര്‍ ആ​രെ​യെ​ങ്കി​ലും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി അ​റി​യി​ല്ല. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള അ​ഭി​പ്രാ​യം എ​ന്ന നി​ല​യി​ലാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​രു​ന്ന​ത്. പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രോ​ട് ബി​ജെ​പി​ക്ക് വൈ​ര്യ​ബു​ദ്ധി ഇ​ല്ല.

സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ശേ​ഷം വ​ലി​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​വ​രോ​ടൊ​ന്നും പ​ക​പോ​ക്കു​ന്ന സ​മീ​പ​നം ബി​ജെ​പി​ക്കി​ല്ല. സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ക്കു​മ്പോ​ള്‍ തി​രി​ച്ചു​ള്ള വി​മ​ര്‍​ശ​നം ഉ​ള്‍​ക്കൊ​ള്ളാ​ന്‍ കൂ​ടി വി​മ​ര്‍​ശ​നം ഉ​ന്ന​യി​ക്കു​ന്ന​വ​ര്‍​ക്ക് മ​ന​സ് ഉ​ണ്ടാ​ക​ണ​മെ​ന്നും എം.​ടി. ര​മേ​ശ് പ​റ​ഞ്ഞു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ സ​ന്ദീ​പ്‌​വാ​ര്യ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ച​ത്. “നാ​ടി​നോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത കൃ​ത്യ​മാ​യി നി​കു​തി​യ​ട​ച്ച് തെ​ളി​യി​ക്കു​ന്ന​തി​ല്‍ പ​ല​പ്പോ​ഴും വീ​ഴ്ച വ​രു​ത്താ​റു​ണ്ട്.

ഇ​ക്കാ​ര്യം ഇ​ന്‍​കം​ടാ​ക്‌​സ്, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് എ​ന്നി​വ​ര്‍ ശ്ര​ദ്ധി​ക്കു​മെ​ന്ന് ക​രു​തു​ന്നു. നാ​ളെ നി​കു​തി വെ​ട്ടി​പ്പ് ക​യ്യോ​ടെ പി​ടി​ച്ചാ​ല്‍ പൊ​ളി​റ്റി​ക്ക​ല്‍ വെ​ണ്ടേ​റ്റ എ​ന്നു പ​റ​ഞ്ഞ് ക​ണ്ണീ​രൊ​ഴു​ക്ക​രു​ത്’ എ​ന്നാ​യി​രു​ന്നു സ​ന്ദീ​പ്‌​വാ​ര്യ​രു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

Related posts