താൻ അവസാനം കുളിച്ചത് എന്നാണെന്ന് മറന്നുപോയെന്ന് പോപ് താരം ലേഡി ഗാഗ. ട്വിറ്ററിലാണ് ആരാധകരെ ഞെട്ടിച്ച് പോപ് താരം ഇങ്ങനെ പറഞ്ഞത്. തന്റെ ഏറ്റവും പുതിയതും ആറാമത്തേതുമായ ആൽബം എൽജി 6 പുറത്തിറക്കാനുള്ള തിരക്ക് കാരണം കുളിക്കാൻ മറന്നുപോയെന്നാണ് ലേഡി ഗാഗ പറയുന്നത്.
അടുത്ത വർഷമാണ് പുതിയ ആൽബം പുറത്തിറങ്ങുക. തന്റെ അസിസ്റ്റന്റിന്റെ ചോദ്യത്തിനുത്തരമായാണ് താൻ അവസാനം കുളിച്ചത് എന്നാണെന്ന് മറന്നുപോയി എന്ന് ഗാഗ പറഞ്ഞത്. എന്തായാലും ഗാഗയുടെ ട്വീറ്റ് ആരാധകർ വൈറലാക്കിയിരിക്കുകയാണ്.
മുന്പ് യോഗ പരിശീലിക്കുന്ന കാലത്ത് ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് ഗാഗ ട്വീറ്റ് ചെയ്തതും വൈറലായിരുന്നു.