കൈയിൽ പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയ വിവരം നടൻ മോഹൻലാൽ അറിയിച്ചിരുന്നു. ദുബായ് ബുർജീൽ ആശുപത്രിയിൽ ഡോ. ഭൂവനേശ്വർ മചാനിയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രീയ നടത്തിയത്. അവധി ആഘോഷത്തിനിടെ തെന്നി വീണതാണ് പരിക്കിന് കാരണമായത്.
ഇപ്പോഴിത പരിക്കിനെതുടർന്നുള്ള വേദന മാറ്റിവച്ച് സിനിമയുടെ ചിത്രീകരണത്തോടെ പൂർണമായും സഹകരിച്ച മോഹൻലാലിനെക്കുറിച്ചുള്ള നടൻ അനൂപ് മേനോന്റെ വാക്കുകളാണ് ഏറെ പ്രസക്തമാകുന്നത്.
പരിക്കിനെ തുടർന്ന് വേണമെങ്കിൽ വിശ്രമിക്കാമായിരുന്നുവെന്നും എന്നാൽ നിർമാതാവിനുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചും സിനിമയിലെ മറ്റ് താരങ്ങളുൾപ്പടെയുള്ള അണിയറപ്രവർത്തകർക്കുണ്ടാകുന്ന ബുദ്ധിമുട്ടിനെക്കുറിച്ചും ചിന്തിച്ച അദ്ദേഹം ഷൂട്ടിംഗ് തുടരട്ടെയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അനൂപ് മേനോൻ പറയുന്നു.