മോഷണത്തിനായി എടിഎമ്മിനുള്ളിൽ കയറിയ മോഷ്ടാവ് കൗണ്ടറിലെ വാതിൽ തുറക്കാൻ അറിയാതെ കുടുങ്ങി പോലീസ് പിടിയിലായി. ചൈനയിലെ ഷാൻഡോംഗ് സിറ്റിയിലാണ് സംഭവം. കണ്ടറിനുള്ളിൽ കയറിയതിന് ശേഷം ഇയാൾ തന്നെയാണ് വാതിൽ അടച്ചത്.
ഓട്ടോമാറ്റിക്ക് വോയിസ് മെസേജ് കേട്ട ഇയാൾ പരിഭ്രാന്തനായി വാതിൽ തുറക്കുവാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹത്തിന് അത് സാധിച്ചില്ല. പേടിച്ചുപോയ ഇയാൾ ഒരു മെറ്റൽ ട്രെ ഉപയോഗിച്ച് വാതിലും എടിഎം മെഷിനും തല്ലിപ്പൊളിക്കുവാൻ ശ്രമിച്ചു.
എങ്ങനയൊക്കയോ പുറത്ത് കടന്ന ഇയാൾ പിന്നീട് പോലീസിന്റെ പിടിയിലാകുകയായിരുന്നു.