ചെങ്ങന്നൂർ: യുവതിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച ബീഹാർ സ്വദേശി ചെങ്ങന്നൂരിൽ അറസ്റ്റിൽ. വീട്ടിലാരുമില്ലാതിരുന്ന സമയം നോക്കി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബീഹാർ ഭഗൽപ്പൂർ ജില്ലയിൽ നാരായൺപുർ വില്ലേജിൽ നിരഞ്ജൻ മണ്ഡലിന്റെ മകൻ രാജൻസി (28) നെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആലാ പഞ്ചായത്തിലെ യുവതിയെ കഴിഞ്ഞദിവസം വൈകുന്നേരം 6.30 നോടെയാണ് വീട്ടിലെത്തി ശാരീരികമായി അതിക്രമിക്കാൻ മുതിർന്നത്.
യുവതിയുടെ ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ വീടിനു സമീപം വാടകയ്ക്ക് താമസിച്ചു നിർമാണ പ്രവർത്തനങ്ങൾക്കും മറ്റു ജോലികൾക്കും പോകുകയായിരുന്നു രാജൻസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.