ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങൾ അടിച്ചമർത്താനാണ് ഉത്തർപ്രദേശ് പോലീസിന്റെ ശ്രമമെന്ന വിമർശനവുമായി ബോളിവുഡ് നടി സ്വര ഭാസ്കർ. സമരം ചെയ്യാനുള്ള ജനങ്ങളുടെ അവകാശം നിഷേധിച്ച് പോലീസും സര്‍ക്കാരുമാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയതെന്നും സ്വര പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടക്കുന്നുണ്ടെങ്കില്‍ അതിനെ നിയമം ഉപയോഗിച്ച് നേരിടുകയാണ് സർക്കാർ ചെയ്യേണ്ടത്. അല്ലാതെ ജനങ്ങളോട് പ്രതികാരം ചെയ്യാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഭരണഘടനയോ രാജ്യത്തെ നിയമ സംവിധാനമോ അനുമതി നല്‍കിയിട്ടില്ലെന്നും സ്വര ഭാസ്കർ വിമർശിച്ചു.