സി​നി​മാ​ക്കാ​രു​ടെ ല​ഹ​രി ഉ​പ​യോ​ഗത്തെക്കുറിച്ച് പ്ര​ച​രി​ക്കു​ന്ന​ അ​ഭ്യൂ​ഹത്തെക്കുറിച്ച് ജയിൽ ഡിജിപി ഋ​ഷി​രാ​ജ് സിം​ഗ് റിയാദിൽ വെളിപ്പെടുത്തിയതിങ്ങനെ…

റി​യാ​ദ്: മ​ല​യാ​ള സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗം കൂ​ടു​ത​ലാ​ണെ​ന്ന​തു ഊ​ഹാ​പോ​ഹം മാ​ത്ര​മെ​ന്നു ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ്. റി​യാ​ദി​ൽ ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത് അ​ഭ്യൂ​ഹം മാ​ത്ര​മാ​ണ്. ഇ​തി​ന് അ​ടി​സ്ഥാ​ന​മി​ല്ല. ആ​രോ​പ​ണം സാ​ധൂ​ക​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ളോ തെ​ളി​വു​ക​ളോ ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ല. ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ വ​ച്ച് എ​ന്തു ചെ​യ്യാ​നാ​കും?. താ​ൻ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന​പ്പോ​ൾ ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നും ഋ​ഷി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.

മ​ല​യാ​ള സി​നി​മാ​രം​ഗ​ത്തു ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ണെ​ന്നു നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന അ​ടു​ത്തി​ടെ ആ​രോ​പി​ച്ചി​രു​ന്നു. ഷെ​യി​ൻ നി​ഗം അ​ട​ക്കം യു​വ​ത​ല​മു​റ​യി​ലെ ഒ​രു വി​ഭാ​ഗം ന​ട​ൻ​മാ​ർ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.

Related posts