ന്യൂഡൽഹി: പെൻഷൻ കമ്മ്യൂട്ടേഷൻ പുനസ്ഥാപിക്കുന്നു. 2009-ൽ നിർത്തിവെച്ച പദ്ധതി ഈ ജനുവരി മുതൽ വീണ്ടും നടപ്പാക്കാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച നിർദേശത്തിന് മന്ത്രാലയം അനുമതി നൽകി.
പ്രോവിഡന്റ് ഫണ്ട് പെൻഷന്റെ ഒരു വിഹിതം നേരത്തേ ഒന്നിച്ചുവാങ്ങാൻ അനുമതി നൽകുന്നതാണ് പെൻഷൻ കമ്മ്യൂട്ടേഷൻ രീതി. ജനുവരി ഒന്നിന് കമ്മ്യൂട്ടേഷനുമായി ബന്ധപ്പെട്ട് വിശദ ഉത്തരവ് പുറപ്പെടുവിച്ചേക്കും. സർക്കാർ ജീവനക്കാർക്ക് പെൻഷൻ കമ്മ്യൂട്ട് ചെയ്തുവാങ്ങാനുള്ള വ്യവസ്ഥ നിലവിലുണ്ട്.
പെൻഷൻ തുകയുടെ മൂന്നിലൊന്നിന്റെ 100 ഇരട്ടി വരെ ഒന്നിച്ചുനൽകുന്നതാണു 2008 വരെ നിലവിലുണ്ടായിരുന്ന കമ്മ്യൂട്ടേഷൻ സന്പ്രദായം. പെൻഷൻ പദ്ധതിയിലെ ഏറ്റവും ആകർഷക ഘടകമായിരുന്നു ഇത്. എന്നാൽ, കമ്മ്യൂട്ട് ചെയ്ത തുക പെൻഷനറുടെ ജീവിതാന്ത്യം വരെ തിരിച്ചുപിടിച്ചു കൊണ്ടിരിക്കുമെന്നതായിരുന്നു മറുവശം.