സൂററ്റ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം വീണ്ടും തവകുനിച്ചു. ഗുജറാത്തിനെതിരേ 268 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ കേരളം 177നു പുറത്ത്. അതോടെ ഗുജറാത്ത് 90 റണ്‍സ് ജയം നേടി. 82 പന്തിൽ 78 റണ്‍സ് നേടിയ സഞ്ജു വി. സാംസണ് മാത്രമാണ് കേരളത്തിനായി ചെറുത്തുനിന്നത്. കേരള നിരയിൽ അഞ്ചു പേർ രണ്ടക്കം കാണാതെ പുറത്തായി.
സ്കോർ: ഗുജറാത്ത് 127, 210, കേരളം 70, 177.
വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെന്ന നിലയിൽ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളത്തിന് സ്കോർ 36ൽ എത്തിയപ്പോൾ വിഷ്ണു വിനോദിനെ (23) നഷ്ടമായി. പിന്നാലെ ജലജ് സക്സേന (29), മോനിഷ് (ഏഴ്), റോബിൻ ഉത്തപ്പ (ഏഴ്), സച്ചിൻ ബേബി (11) എന്നിവരും കൂടാരം കയറി.
ഗുജറാത്തിനായി അക്സർ പട്ടേൽ നാല് വിക്കറ്റ് വീഴ്ത്തി. മൂന്നു വിക്കറ്റുമായി ഗജയും രണ്ട് വിക്കറ്റോടെ കലേരിയയും കേരളത്തിന്റെ പ്രതീക്ഷ എറിഞ്ഞുടച്ചു. രണ്ടാം ഇന്നിംഗ്സിൽ ഗുജറാത്തിനായി 50 റണ്‍സ് നേടുകയും രണ്ട് ഇന്നിംഗ്സിലുമായി അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ചിന്തൻ ഗജയാണ് മാൻ ഓഫ് ദ മാച്ച്.