പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് ലോകത്തിൽനിന്ന് ഇന്ത്യയെ ഒറ്റപ്പെടുത്തണമെന്ന് പാക് മുൻ താരം ജാവേദ് മിയാൻദാദ്. മത്സരങ്ങൾക്കായി ഇന്ത്യയിൽ ഒരു ടീമും സന്ദർശനം നടത്തരുതെന്നും ഇക്കാര്യത്തിൽ ഐസിസി തീരുമാനമെടുക്കണമെന്നും മിയാൻദാദ് ആവശ്യപ്പെട്ടു.
ഇന്ത്യയിൽ എന്താണ് നടക്കുന്നതെന്ന് എല്ലാവരും മനസിലാക്കണം. പാക്കിസ്ഥാൻ മാത്രമല്ല, ഇന്ത്യയും സുരക്ഷിതമായ രാജ്യമല്ല. ഇന്ത്യയെ വിലക്കണമെന്ന് ഐസിസിയോട് ആവശ്യപ്പെടുന്നു. ഒരു ടീമും ഇന്ത്യയിൽ സന്ദർശനം നടത്തരുത്. ഇന്ത്യ മറ്റു രാജ്യങ്ങൾ സന്ദർശിക്കുന്നതും വിലക്കണം. ഐസിസിയുടെ തീരുമാനം അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും – മിയാൻദാദ് പറഞ്ഞു.