സൈ​ക്ലിം​ഗിൽ അ​ദ്വൈ​ത്


പൂ​​​ന: മ​​​ഹാ​​​രാ​​​ഷ്‌ട്രയി​​​ലെ ബാ​​​രാ​​​മ​​​തി​​​യി​​​ൽ‌ ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ച 65-ാമ​​​ത് ദേ​​​ശീ​​​യ സ്കൂ​​​ൾ സൈ​​​ക്ലിം​​​ഗ് ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് ആ​​​ദ്യ സ്വ​​​ർ​​​ണം. 19 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ റോ​​​ഡ് റേ​​​സ് മാ​​​സ് സ്റ്റാ​​​ർ​​​ട്ട് വി​​​ഭാ​​​ഗ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പോ​​​ത്ത​​​ൻ​​​കോ​​​ട് എ​​​സ്എ​​​സ്എ​​​ൽ​​​വി​​​എ​​​ച്ച്എ​​​സി​​​ലെ അ​​​ദ്വൈ​​​ത് ശ​​​ങ്ക​​​റാ​​​ണ് സ്വ​​​ർ​​​ണം നേ​​​ടി​​​യ​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ച​​​ന്ത​​​വി​​​ള​​​യി​​​ൽ വ​​​ട​​​ക്കേ​​​ക്കു​​​ന്ന​​​ത്ത് വീ​​​ട്ടി​​​ൽ ശ​​​ങ്ക​​​ര​​​ൻ-​​​ശ്രീ​​​ക​​​ല ദ​​​മ്പ​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് എ​​​സ്എ​​​സ്എ​​​ൽ​​​സി വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ അ​​​ദ്വൈ​​​ത്.

ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് നാ​​​ല് ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളും നാ​​​ല് പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​മാ​​​ണ് പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. ഇ​​ന്ന​​ലെ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് മെ​​​ഡ​​​ൽ നേ​​​ടാ​​​നാ​​​യി​​​ല്ല. ഇ​​​ന്ന് ടൈം ​​​ട്ര​​​യ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മ​​​ത്സ​​​രം ന​​​ട​​​ക്കും. മെ​​​ബി​​​ൻ ബി​​​നോ​​​യി​​​യാ​​​ണ് കേ​​​ര​​​ള ടീ​​​മി​​​ന്‍റെ പ​​​രി​​​ശീ​​​ക​​​ൻ. കെ.​​​ജെ. ജോ​​​ൺ​​​സ​​​ൺ, എ.​ ​​രേ​​​ഖാ​​​കു​​​മാ​​​രി എ​​​ന്നി​​​വ​​​ർ മാ​​​നേ​​​ജ​​​ർ​​​മാ​​​രാ​​​ണ്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം റോ​​​ഡ് റേ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ കേ​​​ര​​​ളം റ​​​ണ്ണ​​​റ​​​പ്പാ​​​യി​​​രു​​​ന്നു.

Related posts