തിരുവനനന്തപുരം: തൊഴിലാളി ദ്രോഹ നടപടികൾക്കെതിരേ ജനുവരി 20 മുതൽ കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് തന്പാനൂർ രവി അറിയിച്ചു.
കെഎസ്ആർടിസി തൊഴിലാളികളുടെ പ്രതിമാസ ശന്പളം എല്ലാമാസവും അവസാന പ്രവൃത്തി ദിവസം മുടങ്ങാതെ നൽകുക, 2016ൽ കാലാവധി അവസാനിച്ച ശന്പളകരാർ പുതുക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, ആറു ഗഡു കുടിശിക അനുവദിക്കുക തുടങ്ങി 15 ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ടിഡിഎഫ് സെക്രട്ടേറിയറ്റു നടയിൽ ഡിസംബർ അഞ്ചു മുതൽ അനിശ്ചിതകാല സത്യഗ്രഹം നടത്തിവരികയാണ്.