ആലപ്പുഴ: സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി നാളെ നിർഭയ ദിനത്തിൽ രാത്രി 11 മുതൽ പുലർച്ചെ ഒന്നുവരെ നൈറ്റ്വാക്ക് അഥവാ രാത്രി നടത്തം സംഘടിപ്പിക്കുന്നു. പൊതുയിടം എന്റേതും എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ജില്ല വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി.
രാത്രികാലങ്ങളിൽ പുറത്തിറങ്ങി നടക്കുന്നതിൽ സ്ത്രീകൾക്കു മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയുമുള്ള അവസ്ഥയാണ് നിലവിലുള്ളത്. അതിൽ നിന്നും അവരെ മാറ്റിയെടുക്കുക എന്നതും രാത്രികാലങ്ങളിൽ അവരെ ശല്യപ്പെടുത്താനായി മുന്നോട്ടുവരുന്ന സാമൂഹ്യ വിരുദ്ധരുടെ സാഹചര്യം ഒഴിവാക്കുക എന്നതും നൈറ്റ്വാക്ക് ലക്ഷ്യമിടുന്നു. അപകട സാഹചര്യങ്ങളിൽ വിവരങ്ങൾ അപ്പോൾ തന്നെ പോലീസിന് കൊടുക്കുകയും അവർക്കെതിരെ കേസെടുത്തു കർശന നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന് സമൂഹത്തെ ബോധവത്കരിക്കുക എന്നതും ലക്ഷ്യമിടുന്നു.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആറു മുനിസിപ്പൽ നഗരങ്ങളായ ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് നൈറ്റ്വാക്ക്. രാത്രികാല നടത്തം 29നു ശേഷം വനിതദിനമായ മാർച്ച് എട്ടുവരെ ജില്ലയിലെ മറ്റു പല ഭാഗങ്ങളിലും അറിയിപ്പില്ലാതെ ആഴ്ചതോറും സംഘടിപ്പിക്കും.
ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് മുതൽ ജില്ല കോടതിപ്പാലം, വൈഎംസിഎ പാലം വഴി (തെക്കേക്കര), വൈഎംസിഎ പാലം പടിഞ്ഞാറ് പ്രൈവറ്റ് ബസ്സ്റ്റാൻഡ് വരെയും കളക്ടറേറ്റ് ജംഗ്ഷൻ, ആലപ്പുഴ മുതൽ ശവക്കോട്ടപാലം, വഴിച്ചേരി പാലം (തെക്കേക്കര) വഴി പ്രൈവറ്റ് ബസ്സ്റ്റാൻഡ് വരെയും ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ ഇരുന്പ് പാലം, വൈഎംസിഎ ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ്സ്റ്റാൻഡ് വരെയും ജില്ല കോടതി മുതൽ ജില്ല കോടതി വടക്കേക്കര വഴി പ്രൈവറ്റ് ബസ്സ്റ്റാൻഡ് വരെയുമാണ് നൈറ്റ്വാക്ക്.
ചേർത്തലയിൽ ചേർത്തല പോലീസ് സ്റ്റേഷൻ മുതൽ ഫയർസ്റ്റേഷൻ റോഡ് വഴി ഹോസ്പിറ്റൽ ജംഗ്ഷൻ വഴി കഐസ്ആർടിസി ബസ് സ്റ്റാൻഡ് വരെയും കോടതി കവല മുതൽ കിഴക്കോട്ടുവന്ന് മഞ്ഞൾ സൂപ്പർ മാർക്കറ്റ് ജംഗ്ഷൻ വഴി ചേർത്തല കഐസ്ആർടിസി ബസ് സ്റ്റാൻഡ് വരെയും ചേർത്തല എക്സ്റേ ജംഗ്ഷൻ മുതൽ ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വരെയും പൈവറ്റ് ബസ്സ്റ്റാൻഡ് മുതൽ കഐൻജി വഴി അന്പലം വന്നു വടക്കോട്ട് വന്ന്, ചിത്രാഞ്ജലി വന്ന് ചേർത്തല കഐസ്ആർടിസി ബസ്സ്റ്റാൻഡ് വരെയും നടക്കും.
ഹരിപ്പാട് ഹരിപ്പാട് അന്പലം മുതൽ തെക്കേനട, ഹൈവേ വന്ന് എം ലാൽ സിനി ഫ്ളക്സ് തീയറ്റർ വരെയും കച്ചേരി ജംഗ്ഷൻ മുതൽ ടൗണ് ഹാൾ, മാധവ ജംഗ്ഷൻ വഴി എം ലാൽ സിനി ഫ്ളക്സ് തീയറ്റർ വരെയും ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് മുതൽ ഹൈവേ വഴി എം ലാൽ സിനി ഫ്ളക്സ് തീയറ്റർ വരെയും എഴിക്കകത്ത് ജംഗ്ഷൻ മുതൽ ജനറൽ ഹോസ്പിറ്റൽ വഴി എം ലാൽ സിനി ഫ്ളക്സ് തീയറ്റർ വരെയും നടക്കും.
കായംകുളത്ത് എംഎസ്എം കോളജ് ഹൈവേ വഴി കായംകുളം കഐസ്ആർടിസി ബസ് സ്റ്റാൻഡ് വരെയും കായംകുളം പോലീസ് സ്റ്റേഷൻ മുതൽ ഹൈസ്കൂൾ ജംഗ്ഷൻ വഴി കായംകുളം കഐസ്ആർടിസി ബസ് സ്റ്റാൻഡ് വരെയും കായംകുളം കായൽ (മത്സ്യ കന്യക) മുതൽ ടൗണ് ഹാൾ വഴി കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വരെയും കായംകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുതൽ കോടതി വഴി കഐസ്ആർടിസി ബസ് സ്റ്റാൻഡ് വരെയും നടക്കും.
മാവേലിക്കരയിൽ ബിഷപ് ഹോഡ്ജസ് ഹൈസ്കൂൾ ജംഗ്ഷൻ മുതൽ മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെയും മാവേലിക്കര പുഷ്പ (പൂക്കട) ജംഗ്ഷൻ മുതൽ മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെയും പുതിയകാവ് ജംഗ്ഷൻ മുതൽ മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെയും ബുദ്ധ ജംഗ്ഷൻ മുതൽ മിച്ചൽ ജംഗഷൻ വഴി മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെയും നടക്കും.
ചെങ്ങന്നൂരിൽ ചെങ്ങന്നൂർ ആൽത്തറ ജംഗ്ഷൻ മുതൽ ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വരെയും ഐടിഐ ജംഗ്ഷൻ മുതൽ ചെങ്ങന്നൂർ കഐസ്ആർടിസി ബസ് സ്റ്റാൻഡ് വരെയും ചെങ്ങന്നൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുതൽ ചെങ്ങന്നൂർ കഐസ്ആർടിസി ബസ് സ്റ്റാൻഡ് വരെയും നൈറ്റ് വാക്ക് നടക്കും.