നേമം: മുൻ വൈരാഗ്യത്താൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആൾ പിടിയിൽ. കല്ലിയൂർ വില്ലേജിൽ പകലൂർ ഗ്രാമ ശ്രീ വീട്ടിൽ അപ്പുണ്ണി എന്ന ഹരികൃഷ്ണൻ(24) നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. നേമം കോലിയക്കോട് പണയിൽ വീട്ടിൽ നുജുമുദ്ദീന്റെ മകൻ നസീർ(42) നാണ് കുത്തേറ്റത്. കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.
വെള്ളായണി ആട്ടോ സ്റ്റാന്റിൽ വച്ച് നസീറും പ്രതികളുടെ കൂട്ടുകാരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കുത്തിൽ കലാശിച്ചത്. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുക യായിരുന്നു.
കൃത്യത്തിന് ശേ ഷം ഒളിവിൽ പോയ പ്രതിയെ ഫോർട്ട് എസിപി പ്രതാപൻ നായരുടെ നിർദ്ദേശാനുസരണം നേമം സിഐ ബൈജു .എസ്.നായർ സബ് ഇൻസ്പെക്ടർമാരായ സനോജ്.എസ്., വി.എസ്.സുധീഷ് കുമാർ, സുരേഷ് കുമാർ സിപിഒ മാരായ ബിമൽ മിത്ര, ബിജു, ഉണ്ണികൃഷ്ണൻ എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.