തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കൃത്യമായി ശന്പളം വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. കെഎസ്ആർടിസി പുതിയ ബസ്സുകൾ നിരത്തിലിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മെച്ചപ്പെട്ട അന്തരീക്ഷം കെഎസ്ആർടിസിയിൽ സൃഷ്ടിക്കും. കെഎസ്ആർടിസിയിലെ സാന്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ ശാശ്വതമായ പരിഹാരം ആവശ്യമാണ്. എല്ലാക്കാലത്തും സർക്കാരിൽ നിന്നും സഹായം ആവശ്യപ്പെടുന്നതിന് പരിമിതികൾ ഉണ്ട്.
സർക്കാരും മാനേജ്മെന്റും തൊഴിലാളികളും യൂണിയനുകളും സംയുക്തമായി ചർച്ച നടത്തി ഒരു കരാർ ഉണ്ടാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസി തൊഴിലാളികൾ അനിശ്ചിതകാല സമരം നടത്തുമെന്ന് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ മന്ത്രി യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തി. ചർച്ചയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.