പ്ലാസ്റ്റിക് വിമുക്ത വ്യാപാരകേന്ദ്രം, അതാണ് സ്വപ്നം! നിയമം ലംഘിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി അധികൃതര്‍; ഷോപ്പിംഗ് മാളുകളിലും കര്‍ശന പരിശോധന

കൊ​ച്ചി: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​രോ​ധ​നം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി അ​ധി​കൃ​ത​ർ. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണു ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്രി​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​നു​വ​രി ഒ​ന്നു മു​ത​ലാ​ണ് ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​രോ​ധ​നം ന​ട​പ്പാ​ക്കു​ന്ന​ത്. ഒ​ന്നു മു​ത​ൽ​ക്കേ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണു ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്കു റ​വ​ന്യൂ വ​കു​പ്പി​ന്‍റെ​യും മ​റ്റ് വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണം ല​ഭ്യ​മാ​ക്കും. പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്കു രൂ​പം ന​ൽ​ക​ണം.

നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ലാ​സ്റ്റി​ക് വി​മു​ക്ത വ്യാ​പാ​ര കേ​ന്ദ്രം എ​ന്ന ബോ​ർ​ഡ് എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും വേ​ണം. ഷോ​പ്പിം​ഗ് മാ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ളും ഉ​ൾ​പ്പെ​ടും. ജ​നു​വ​രി 25ന് ​ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ യ​ജ്ഞം സം​ഘ​ടി​പ്പി​ക്കും.

ഇ​പി​ആ​ർ പ​രി​ധി​യി​ൽ വ​രു​ന്ന ബ്രാ​ൻ​ഡു​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് നി​രോ​ധ​ന​ത്തി​ൽ ഇ​ള​വു​ക​ളു​ണ്ട്. അ​വ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ര​ണ്ടു രൂ​പ മു​ത​ൽ വി​ല​യു​ള്ള തു​ണി സ​ഞ്ചി​ക​ൾ വി​പ​ണി​യി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്.

ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ​ളി കു​ര്യാ​ക്കോ​സ്, ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി വി.​ജി. സ​ലീ​ന, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ലി​റ്റി മാ​ത്യു, ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​ജി​ത് ക​രു​ണ്‍, ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ന്മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts