ചെറായി: വിദേശ വനിതകളോട് അപമര്യാദയായി പെരുമാറിയ കണ്ടാലറിയാവുന്ന രണ്ടു യുവാക്കൾക്കെതിരെ മുനന്പം പോലീസ് കേസെടുത്തു. സഹോദരിയും കുട്ടിയും ഭർത്താവുമൊരുമിച്ച് ബീച്ചിലെ ഒരു റിസോർട്ടിൽ താമസിക്കവെ റിസോർട്ടിനു പുറത്തുവച്ചായിരുന്നു സംഭവമെന്ന് ന്യൂയോർക്ക് സ്വദേശിനിയും കൊളംന്പിയ യൂണിവേഴ്സിറ്റിയിലെ ലീഗൽ റിസർച്ചറുമായ യുവതിയുടെ പരാതിയിൽ പറയുന്നു.
മോട്ടോർ സൈക്കിളിലെത്തിയ രണ്ടംഗ സംഘം തന്റെയും സഹോദരിയുടെയും കൈയിൽ കയറിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ആലുവ റൂറൽ എസ്പിക്ക് നല്കിയ പരാതി യിൽ പറയുന്നത്.