വാ​ട്സ് ആ​പ് ഒ​റ്റ​ന​മ്പ​ർ ലോ​ട്ട​റി ചൂ​താ​ട്ടം വ്യാ​പ​കം; വ്യാ​ജ​നെ പോ​ലും ക​ണ്ടു​പി​ടി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല

മ​യ്യി​ൽ: ജി​ല്ല​യി​ൽ വാ​ട്സ് ആ​പ് ഒ​റ്റ​ന​മ്പ​ർ ലോ​ട്ട​റി ചൂ​താ​ട്ടം വ്യാ​പ​ക​മാ​വു​ന്ന​താ​യി പ​രാ​തി. ത​ളി​പ്പ​റ​മ്പ് ,പ​യ്യ​ന്നൂ​ർ, ഇ​രി​ട്ടി, ശ്രീ​ക​ണ്ഠ​പു​രം, പ​ഴ​യ​ങ്ങാ​ടി,മ​യ്യി​ൽ, കു​റ്റ്യാ​ട്ടൂ​ർ, പ​റ​ശി​നി​ക്ക​ട​വ്, കൊ​ള​ച്ചേ​രി, നാ​റാ​ത്ത്, ക​ണ്ണാ​ടി​പ്പ​റ​മ്പ്, ചേ​ലേ​രി, ക​മ്പി​ൽ ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വാ​ട്സ് ആ​പ്പ് ഒ​റ്റ​ന​മ്പ​ർ ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ക്കു​ന്ന​ത്.​

ക​ഴി​ഞ്ഞ​ദി​വ​സം മ​യ്യി​ലി​ൽ ലോ​ട്ട​റി തി​രു​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​റ്റ​ന​മ്പ​ർ ത​ട്ടി​പ്പ് ര​ഹ​സ്യം പു​റ​ത്താ​യ​ത്. നി​യ​മ​വി​രു​ദ്ധ​മാ​യ ഒ​റ്റ​ന​മ്പ​ര്‍ ലോ​ട്ട​റി​ക​ളെ​പ്പ​റ്റി അ​ന്വേ​ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടും വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ള്‍ വ​ഴി ഒ​റ്റ​ന​മ്പ​ര്‍ ലോ​ട്ട​റി​ക​ളു​ടെ ക​ച്ച​വ​ട​ത്തി​ന് ത​ട​യാ​നാ​യി​ട്ടി​ല്ല .

ക്ര​മ​വി​രു​ദ്ധ​മാ​യ ലോ​ട്ട​റി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ലൈ​സ​ന്‍​സ് ന​ഷ്ട​മാ​കു​മെ​ന്ന് പ​റ​യു​മ്പോ​ഴാ​ണ് ഒ​റ്റ​ന​മ്പ​ര്‍ ലോ​ട്ട​റി​യു​ടെ പു​തി​യ പ​തി​പ്പാ​യ വാ​ട്സാ​പ്പ് ഒ​റ്റ ന​മ്പ​ര്‍ ലോ​ട്ട​റി​യു​ടെ ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. ആ​ർ​ക്കും നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ലോ​ട്ട​റി വി​ൽ​ക്കാ​മെ​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ൾ. വ്യാ​ജ​നെ പോ​ലും ക​ണ്ടു​പി​ടി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. മു​മ്പ് പ​ല ജി​ല്ല​ക​ളി​ലും ഈ ​ത​ട്ടി​പ്പ് നി​ല​നി​ന്നി​രു​ന്നു.

Related posts