ചാലക്കുടി: അതിരപ്പിള്ളിയിലേക്കുള്ള വഴിയറിയാതെ ടൂറിസ്റ്റുകൾ. ദേശീയപാതയിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തുന്ന ടൂറിസ്റ്റുകൾ അതിരപ്പിള്ളിയിലേക്കുള്ള റോഡ് അറിയാതെ ടൗണിൽ വട്ടംകറങ്ങുന്നത് പതിവ് കാഴ്ചയാണ്. ദേശീയപാതയിൽനിന്നും തിരിഞ്ഞ് സൗത്ത് ജംഗ്്ഷനിൽ എത്തുന്നവരാണ് കൂടുതലും അലയുന്നത്.
സൗത്ത് ജംഗ്്ഷനിൽനിന്നും അതിരപ്പിള്ളിയിലേക്കു പോകുന്നതിനു ടൂറിസ്റ്റുകൾക്ക് അറിയുവാൻ ഒരു ദിശാബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. ഇത്രയധികം ടൂറിസ്റ്റുകൾ വരുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണെന്നു അധികൃതർക്ക് ഇപ്പോഴും തോന്നിയിട്ടില്ല.
ടൂറിസം പ്രമോഷൻ കൗണ്‍സിൽ ടൂറിസത്തിന്റെ വികസനത്തിനു വേണ്ടി ലക്ഷക്കണക്കിനു രൂപ ചിലവാക്കുന്പോൾ ചാലക്കുടിയിൽനിന്നും അതിരപ്പിള്ളിയിലേക്ക് പോകേണ്ട വഴി കാണിച്ചുകൊണ്ട് ദിശാ ബോർഡുകൾ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. സൗത്ത് ജംഗ്്ഷനിലും നോർത്ത് ജംഗ്്ഷനിലും എത്തുന്ന ടൂറിസ്റ്റുകൾ നാട്ടുകാരോട് വഴി ചോദിച്ചു മനസിലാക്കിയാണ് അതിരപ്പിള്ളിയിലെത്തുന്നത്.
ട്ട പനന്പിള്ളി കോളജ് ജംഗ്്ഷനിൽ മാത്രമാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. വടക്കുഭാഗത്തുനിന്നും വരുന്നവർക്കാണ് ഇത് ഉപകരിക്കുക. എന്നാൽ ടൂറിസ്റ്റുകൾ നേരെ ചാലക്കുടി ടൗണിലെത്തിയശേഷമാണ് അതിരപ്പിള്ളിയിലേക്ക് പോകുന്നത്.