മകളുടെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ച് ദിലീപ്. സാന്താക്ലോസായി വേഷമിട്ട ദിലീപിന്റെ മടിയിൽ കുട്ടിസാന്തായായി വേഷമിട്ട മഹാലക്ഷ്മി ഇരിക്കുന്നതാണ് ചിത്രം. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. 2018 ഒക്ടോബര്‍ 19-നാണ് ദിലീപിനും കാവ്യക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്.
വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്ന് പേര് നല്‍കിയതായി അന്ന് ദിലീപ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനോടനുബന്ധിച്ചാണ് ദിലീപും കാവ്യ മാധവനും ആദ്യം മകളുടെ ചിത്രം പുറത്തുവിടുന്നത്. ഇപ്പോൾ ദിലീപിന്റെ പുതിയ ചിത്രമായ മൈ സാന്റായുടെ റിലീസ് ദിനത്തോടനുബന്ധിച്ചാണ് മകളുമൊത്തുള്ള ചിത്രം ദിലീപ് സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്.