ബോളിവുഡിൽ ആരാധകർ ഏറെയുളള താരജോഡികളാണ് ദീപിക പദുകോണും രണ്‍വീർ സിങ്ങും. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷമുളള ഇവരുടെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.
ക്രിസ്മസ് ദിനത്തിൽ ഭാര്യക്കൊപ്പമുളള ഒരു മനോഹരമായ ചിത്രം രണ്‍വീർ പങ്കുവച്ചിരുന്നു. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് രണ്‍വീർ സിങ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെയായി നടൻ കുറിച്ച അടിക്കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു. “ക്രിസ്മസിന് എനിക്ക് വേണ്ടത്’ എന്നാണ് ദീപികയെ ചുംബിക്കുന്ന ഫോട്ടോയ്ക്ക് രണ്‍വീർ നൽകിയിരിക്കുന്ന ക്യാപ്ഷൻ.
രണ്‍വീറിന് പിന്നാലെ ദീപികയും ഭർത്താവിനൊപ്പമുളള ചിത്രം പോസ്റ്റ് ചെയ്ത് ആരാധകർക്ക് ക്രിസ്മസ് ആശംസ നേർന്നിരുന്നു. വിവാഹ ശേഷമുളള രണ്ടാമത്തെ ക്രിസ്മസാണ് ഇരുവരും ആഘോഷിച്ചിരിക്കുന്നത്. വിവാഹ ശേഷം രണ്‍വീർ നായകനായ 83 എന്ന ചിത്രത്തിൽ ദീപിക അഭിനയിച്ചിരുന്നു.
മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവിന്റെ ജീവിതം ആസ്പദമാക്കിക്കൊണ്ടുളള സിനിമയിലാണ് ദിപീക നായികയായി എത്തുന്നത്. 83 എന്ന സിനിമയ്ക്കു പുറമെ ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഛപ്പക്ക് എന്ന് ചിത്രവും ദീപികയുടെതായി റിലീസിംഗിനൊരുങ്ങുന്നുണ്ട്.