വീണ്ടും ഐഎസ് ക്രൂരത! ക്രിസ്മസ് ദിനത്തില്‍ തലവെട്ടിക്കൊന്നത് 11 ബന്ദികളെ; പത്തു പേര്‍ ക്രിസ്ത്യാനികളും ഒരാള്‍ മുസ്‌ലിമുമാണെന്നു റിപ്പോര്‍ട്ട്

അ​ബൂ​ജ: ​നൈ​ജീ​രി​യ​യി​ലെ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്(​ഐ​എ​സ്) അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് പ​ശ്ചി​മ ആ​ഫ്രി​ക്ക​ൻ പ്ര​വി​ശ്യ(​ഐ​എ​സ്ഡ​ബ്ല്യു​എ​പി) ക്രി​സ്മ​സ് ദി​ന​ത്തി​ൽ 11 ബ​ന്ദി​ക​ളെ ത​ല​വെ​ട്ടി​ക്കൊ​ന്നു.

പ​ത്തു പേ​ർ ക്രി​സ്ത്യാ​നി​ക​ളും ഒ​രാ​ൾ മു‌​സ്‌​ലി​മു​മാ​ണെ​ന്നു റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു. ഐ​എ​സ് ത​ല​വ​ന്മാ​രാ​യ അ​ബൂ​ബ​ക്ക​ർ അ​ൽ ബാ​ഗ്ദാ​ദി, അ​ബ്ദു​ൾ​ഹ​സ​ൻ അ​ൽ മു​ജാ​ഹി​ർ എ​ന്നി​വ​ർ വ​ധി​ക്കപ്പെട്ടതിനു പ്ര​തി​കാ​ര​മാ​ണി​തെ​ന്ന് സം​ഘ​ട​ന അ​റി​യി​ച്ചു. വ​ട​ക്കു​കി​ഴ​ക്ക​ൻ നൈ​ജീ​രി​യ​യി​ലെ ബോ​ർ​ണോ സം​സ്ഥാ​ന​ത്താ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നു ക​രു​തു​ന്നു. ത​ല​വെ​ട്ടി​ക്കൊ​ല്ലു​ന്ന​തി​ന്‍റെ വീ​ഡി​യോ ഭീ​ക​ര​ർ വ്യാ​ഴാ​ഴ്ച പു​റ​ത്തു​ വി​ടു​ക​യാ​യി​രു​ന്നു.

13 പേ​രെ ഭീ​ക​ര​ർ ത​ട​വി​ലി​ട്ടി​രു​ന്നു. ഇ​തി​ൽ 11 പേ​രെ​യാ​ണു വ​ധി​ച്ച​ത്. ത​ങ്ങ​ളെ മോ​ചി​പ്പി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ത​ട​വു​കാ​ർ ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നൈ​ജീ​രി​യ എ​ന്ന സം​ഘ​ട​ന​യോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന വീ​ഡി​യോ മു​ന്പു പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​വ​രെ വ​ധി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്.

യു​എ​സ് സേ​ന ഒ​ക്‌​ടോ​ബ​ർ 27ന് ​സി​റി​യ​യി​ൽ ന​ട​ത്തി​യ ക​മാ​ൻ​ഡോ ഓ​പ​റേ​ഷ​നി​ടെ ഐ​എ​സി​ന്‍റെ സ്വ​യം​പ്ര​ഖ്യാ​പി​ത ഖ​ലീ​ഫ ആ​യി​രു​ന്ന അ​ൽ ബാ​ഗ്ദാ​ദി സ്വ​യം​പൊ​ട്ടി​ത്തെ​റി​ച്ച് മ​രി​ക്കു​ക യാ​യി​രു​ന്നു.

ബാ​ഗ്ദാ​ദി​യു​ടെ വ​ലം​കൈ​യ്യും ഐ​എ​സി​ന്‍റെ വ​ക്താ​വു​മാ​യി​രു​ന്ന അ​ൽ മു​ജാ​ഹി​ർ ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റി​ന​കം യു​എ​സ് സേ​ന സി​റി​യ​യി​ൽ ന​ട​ത്തി​യ മ​റ്റൊ​രു വ്യോ​മാ​ക്ര​മ​ണ​ത്തി​ലും കൊ​ല്ല​പ്പെ​ട്ടു.

ക്രി​സ്ത്യ​ൻ ഗ്രാ​മം ആ​ക്ര​മി​ച്ച് ബോ​ക്കൊ ഹ​റാം ഏ​ഴു പേ​രെ വ​ധി​ച്ചു

നൈ​ജീ​രി​യ​യി​ലെ മ​റ്റൊ​രു കു​പ്ര​സി​ദ്ധ തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ബോ​ക്കോ ഹ​റാം ക്രി​സ്മ​സ് ദി​ന​ത്തി​ൽ ഒ​രു ക്രി​സ്ത്യ​ൻ ഗ്രാ​മം ആ​ക്ര​മി​ച്ച് ഏ​ഴു പേ​രെ വ​ധി​ക്കു​ക​യും ഒ​രു പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​ പോ​കു​ക​യും ചെ​യ്തു. ബോ​ർ​ണോ​യി​ലെ ചി​ബോ​ക്ക് പ​ട്ട​ണ​ത്തി​ന​ടു​ത്തു​ള്ള ക്വാ​രാം​ഗു​ലും ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

ട്ര​ക്കു​ക​ളി​ലും മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളി​ലു​മെ​ത്തി​യ തീ​വ്ര​വാ​ദി​ക​ൾ ഭ​ക്ഷ​ണ​മ​ട​ക്കം മോ​ഷ്ടി​ച്ച​ശേ​ഷം വീ​ടു​ക​ൾ തീ​യി​ട്ടു ന​ശി​പ്പി​ച്ചു. ഏ​പ്രി​ലി​ലും തീ​വ്ര​വാ​ദി​ക​ൾ ഈ ​ഗ്രാ​മം ചാ​ന്പ​ലാ​ക്കി​യി​രു​ന്നു. 2014ൽ ​ബോ​ക്കോ ഹ​റാം 276 പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് ചി​ബോ​ക്കി​ൽ​നി​ന്നാ​ണ്. നൈ​ജീ​രി​യ​യി​ൽ ഈ ​വ​ർ​ഷം ആ​യി​ര​ത്തി​ല​ധി​കം ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ തീ​വ്ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Related posts